സ്വർണക്കടത്ത് കേസ് അട്ടിമറി: വി. മുരളീധരെൻറ രാജിക്കായി ഡി.വൈ.എഫ്.ഐ ധർണ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവെക്കണെമന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ ധർണ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ല കമ്മിറ്റി കേന്ദ്രസർക്കാർ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ മന്ത്രിപദവിയിൽ തുടരാനുള്ള അർഹത മുരളീധരനില്ലെന്ന് സമരക്കാർ പറഞ്ഞു. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജയിംസ് ശാമുവേൽ അധ്യക്ഷത വഹിച്ചു.
പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ ജില്ല പ്രസിഡൻറ് കെ.എം. ഫ്രാൻസിസും എറണാകുളം ജില്ല ധർണ്ണ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷും ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.