സ്വർണക്കടത്ത് കേസ് അട്ടിമറി: സി.ബി.ഐയെ കൊണ്ടുവരാൻ ഇ.ഡി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണ ആവശ്യം ഉൾപ്പെടെ പുതിയ നീക്കങ്ങളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി).
ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാൻ ബോധപൂർവമായ ശ്രമവും അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കവും നടന്നെന്നും അതിന് കേരള പൊലീസിന്‍റെ പിന്തുണയുണ്ടായെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇ.ഡി ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുെന്നന്ന സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു മുമ്പ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിെപ്പടുത്തുന്നെന്ന ശബ്ദരേഖ നൽകിയതെന്നും ശിവശങ്കറിന്‍റെ അറിവോടെയായിരുന്നു ഇതെന്നുമുള്ള പ്രതികരണമാണ് സ്വപ്ന കഴിഞ്ഞദിവസം നടത്തിയത്.
ഇ.ഡിക്കെതിരെയെടുത്ത രണ്ട് എഫ്.ഐ.ആറും നിയമപോരാട്ടത്തിനൊടുവിലാണ് ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാന സർക്കാർ ഇതിനെതിരെ ഡിവിഷൻ െബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇ.ഡി.
ശബ്ദ സന്ദേശം: അന്വേഷണം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന് ശബ്ദസന്ദേശം പ്രചരിപ്പിക്കാൻ ഒത്താശ ചെയ്തെന്ന് സംശയിക്കുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ. ഇവർക്ക് പങ്കുണ്ടെന്ന തെളിവുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചു.
പൊലീസ് സംഘടന നേതാവിന്‍റെ ഇടപെടൽ ഉണ്ടായെന്നും വനിത പൊലീസ് ഉദ്യോഗസ്ഥയാണ് സ്വപ്നയെ പ്രേരിപ്പിച്ചതെന്നുമാണ് പുറത്തുവന്ന വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയശേഷം ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
വിവാദ ശബ്ദസന്ദേശ തിരക്കഥ തലസ്ഥാനത്താണ് തയാറാക്കിയത്. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് എറണാകുളത്ത് എത്തിച്ചതെന്ന ആക്ഷേപവും ശക്തമാണ്. ഫോൺ കൈവശമില്ലാതിരുന്ന സ്വപ്നക്ക് മറ്റൊരു ഫോൺ നൽകി റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്‍റെയും പങ്കാണ് അന്വേഷിക്കുകയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.