Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയെ...

സ്വപ്​നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന്​ മൊഴി

text_fields
bookmark_border
സ്വപ്​നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന്​ മൊഴി
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യാ​ൽ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് സ്വ​പ്ന സു​രേ​ഷി​നോ​ട് എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ഉ​ദ്യോ​​ഗ​സ്ഥ​ർ പ​റ​ഞ്ഞെ​ന്ന് പൊ​ലീ​സ്​ ഉ​ദ്യോ​​ഗ​സ്ഥ​യു​ടെ മൊ​ഴി.

എം. ​ശി​വ​ശ​ങ്ക​റി​ന് മു​ഖ്യ​മ​ന്ത്രി പ​ണം ന​ൽ​കി​യെ​ന്ന് പ​റ​യാ​ൻ ഉ​ദ്യോ​​ഗ​സ്ഥ​ർ സ്വ​പ്ന​യെ നി​ർ​ബ​ന്ധി​ച്ചെ​ന്നാ​ണ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ‌ റെ​ജി​മോ​ൾ​ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി​യ​ത്.

ബാ​ങ്ക്​ ലോ​ക്ക​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ പ​ണം ശി​വ​ശ​ങ്ക​റി​​െൻറ​താ​ണെ​ന്ന്​ പ​റ​യാ​ൻ സ്വ​പ്ന​യെ ഇ.​ഡി ഉ​ദ്യോ​​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്ന്​ റെ​ജി​മോ​ൾ മൊ​ഴി​ന​ൽ​കി. ഈ ​പ​ണം ശി​വ​ശ​ങ്ക​റി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ​താ​ണെ​ന്ന് പ​റ​യ​ണം. അ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ മാ​പ്പു​സാ​ക്ഷി​യാ​ക്കാ​മെ​ന്ന് ഇ.​ഡി ഉ​ദ്യോ​​ഗ​സ്ഥ​ർ സ്വ​പ്​​ന​യോ​ട്​ പ​റ​യു​ന്ന​ത് താ​ൻ കേ​ട്ടു.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വാ​യി​ച്ചു​നോ​ക്കാ​ൻ​പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് സ്വ​പ്ന ത​ന്നോ​ട് പ​റ​ഞ്ഞു. പു​റ​ത്തു​വ​ന്ന ശ​ബ്​​ദ​രേ​ഖ സ്വ​പ്ന​യു​ടേ​ത് ആ​യി​രി​ക്കു​മെ​ന്നും റെ​ജി​മോ​ൾ മൊ​ഴി ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മൊ​ഴി​യും പു​റ​ത്തു​വ​ന്നു. ഡോ​ള​ർ ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മൂ​ന്ന്​ മ​ന്ത്രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന ക​സ്​​റ്റം​സി​െൻറ സ​ത്യ​വാ​ങ്മൂ​ലം വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ.​ഡി ഉ​ദ്യോ​​ഗ​സ്ഥ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി സ്വ​പ്ന സു​രേ​ഷി​നെ​ക്കൊ​ണ്ട് സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ മൊ​ഴി പ​റ​യി​പ്പി​ച്ചെ​ന്ന പൊ​ലീ​സു​ദ്യോ​​ഗ​സ്ഥ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling caseSwapna Suresh
News Summary - gold smuggling case statement against ed officials
Next Story