Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 2:38 PM IST Updated On
date_range 10 Jun 2022 2:47 PM IST'രാജാവ് നഗ്നനാണെന്ന് പറയാൻ കൂട്ടത്തിലുള്ളവർ മടിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ ഉമ തോമസ്
text_fieldsbookmark_border
Listen to this Article
കൊച്ചി: ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ എന്ന കാര്യത്തിൽ സംശയമില്ലെന്ന് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസ്. ഉമ്മൻചാണ്ടി സർക്കാറിനെ ഇറക്കാൻ വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്കുള്ള കാവ്യനീതിയാണ് ഇപ്പോൾ സംഭവിക്കുന്നത്. മുഖ്യമന്ത്രിയെ ജനങ്ങൾ തെരുവിലിറക്കുമെന്നും ഉമ തോമസ് പറഞ്ഞു.
നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം. രാജാവ് നഗ്നനാണെന്ന് പറയാൻ കൂട്ടത്തിലുള്ളവർ മടിക്കുന്ന കാലമാണിത്. നാട് നന്നാവേണ്ടത് ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കൂടുതൽ ജനങ്ങൾ അണിനിരക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കുകയായിരുന്നു ഉമ തോമസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story