സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന കുറ്റകൃത്യത്തിലുൾപ്പെട്ടതിന് തെളിവുണ്ടെന്ന് കോടതി
text_fields
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. എൻ.ഐ.എ കോടതിയും അഡീഷനൽ സി.ജെ.എം കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സ്വപ്ന, പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥക്ക് മാത്രമല്ല, ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്നും നിരീക്ഷിച്ചാണ് ജഡ്ജി ഡോ. കൗസർ എടപ്പകത്ത് ജാമ്യം നൽകാൻ വിസമ്മതിച്ചത്. സ്വപ്ന കുറ്റകൃത്യത്തിലുൾപ്പെട്ടതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കൂടാതെ, അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഹരജിക്കാരി സ്വാധീനശക്തിയുള്ള ആളാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അത് അന്വേഷണത്തിെൻറ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമാവുമെന്നും കോടതി അഭിപ്രായെപ്പട്ടു.
ബാങ്ക് ലോക്കറിൽനിന്ന് പിടിച്ചെടുത്ത സ്വർണവും പണവുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി അന്വേഷണ സംഘത്തിന് നൽകിയിരുന്നെന്നും ഈ സാഹചര്യത്തിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന കുറ്റം ആരോപിക്കാനാവില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം. സ്വർണം വിവാഹസമയത്ത് പിതാവ് നൽകിയ സമ്മാനമാണെന്നും പണം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂരിലെ പ്രോജക്ടിന് യൂനിടാക് നൽകിയ കമീഷനാണെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇത് കോടതി തള്ളി.
സ്വപ്നക്ക് പണമായി ഒന്നും നൽകിയിട്ടില്ലെന്നും സ്വപ്ന അടക്കം മൂന്നുപേർക്കായി സന്ദീപിെൻറ ഇസോമോങ്ക് ട്രേഡിങ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിെൻറ അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സന്ദീപ് നായരും ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചു. അതുകൊണ്ട് തന്നെ ലോക്കറിൽനിന്ന് കണ്ടെടുത്ത പണം കമീഷനായി ലഭിച്ചതല്ലെന്നും പ്രഥമദൃഷ്ട്യാ പ്രതിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.