സ്വർണക്കടത്ത് വഴിതിരിച്ചുവിടാന്‍ അനില്‍ നമ്പ്യാര്‍ നിർബന്ധിച്ചുവെന്ന് സ്വപ്നയുടെ മൊഴി
text_fieldsതിരുവനന്തപുരം: ജനം ടി.വി കോഒാഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കൂടുതൽ പ്രതിരോധത്തിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ മൊഴികൾ. കേസ് വഴിതിരിച്ചുവിടാൻ അനിൽ നമ്പ്യാർ ശ്രമിച്ചെന്ന തരത്തിൽ സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴി പുറത്തുവന്നു. അനിലുമായി വർഷങ്ങളായി സൗഹൃദബന്ധമുണ്ട്. അനിലിനെതിരെ യു.എ.ഇയില്‍ വഞ്ചനക്കേസ് നിലവിലുണ്ടായിരുന്നു. അവിടേക്കുപോകാന്‍ അനിലിനെ താനാണ് സഹായിച്ചതെന്നും മൊഴിയിലുണ്ട്.
സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അനിലിെൻറ ഇടപെടലുണ്ടായി. സ്വർണം കണ്ടെടുത്ത ജൂലൈ അഞ്ചിന് ഉച്ചക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് നിർദേശിച്ചത്. അതിനുമുമ്പ് അനില്‍ വിളിച്ചു. കസ്റ്റംസ് പിടിച്ച സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാനും അനില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വിദേശത്തുള്ള കോൺസൽ ജനറലിനെ താൻ അറിയിച്ചു. അനിലുമായി പരിചയമുണ്ടായിരുന്ന കോൺസൽ ജനറൽ അദ്ദേഹേത്താടുതന്നെ അത്തരമൊരു കത്ത് തയാറാക്കിത്തരാൻ ആവശ്യപ്പെട്ടു. ഇക്കാര്യം താൻ അനിലിനെ അറിയിച്ചു. കോണ്‍സല്‍ ജനറലിെൻറ പേരില്‍ കത്ത് തയാറാക്കി നല്‍കാം എന്ന് അനില്‍ സമ്മതിച്ചു. ആ സമയത്ത് താന്‍ കേസിൽനിന്ന് സ്വയരക്ഷക്കുള്ള ശ്രമത്തിലായിരുന്നതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.
സ്വർണക്കടത്ത് കേസിനും ഏറെ മുേമ്പ അനിലിനെ പരിചയമുണ്ട്. ദുബൈയിൽ അനിലിനെതിരെ ഉള്ള കേസ് ഒഴിവാക്കാൻ സഹായം തേടിയാണ് തന്നെ പരിചയപ്പെടുന്നത്. യു.എ.ഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റുണ്ടാകുമോയെന്ന് അനില്‍ ഭയന്നിരുന്നു. ഒരു സ്വർണവ്യവസായിയുടെ അഭിമുഖത്തിനായി അനിലിന് ദുബൈയിൽ പോകേണ്ടതുമുണ്ടായിരുന്നു. കോണ്‍സല്‍ ജനറല്‍ വഴി യാത്രാനുമതി നല്കി. തനിക്ക് കോൺസുലേറ്റിലുള്ള സ്വാധീനം അറിയാമായിരുന്ന അനിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ സഹായിക്കുന്ന നിലപാടെടുക്കാൻ കോൺസുലേറ്റിനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മൊഴിയിലുണ്ട്. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴവിരുന്നിനായി അനില്‍ ക്ഷണിച്ചു. അന്ന് യു.എ.ഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ അന്വേഷിെച്ചന്നും ബി.ജെ.പിയെ സഹായിക്കണമെന്ന് ആവശ്യപ്പെെട്ടന്നും സ്വപ്ന പറയുന്നു. അനിലിെൻറ ബന്ധുവിെൻറ ടൈല്‍ കട ഉദ്ഘാടനത്തിന് കോണ്‍സല്‍ ജനറലിനെ എത്തിക്കാൻ സഹായിച്ചുവെന്നും മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.