സ്വപ്നയും ശിവശങ്കറും ഒരുമിച്ച് വിദേശയാത്ര നടത്തി; മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമെന്നും എൻഫോഴ്സ്മെൻറ്
text_fields
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. 2018 ഒക്ടോബറിൽ സ്വപ്നയും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച് യു.എ.ഇ യാത്ര നടത്തിയെന്നും ഈ യാത്രക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമുണ്ടെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. പ്രളയഫണ്ടിനായി മുഖ്യമന്ത്രി നടത്തിയ യു.എ.ഇ യാത്രയുമായി ഇരുവരുടെയും യാത്രക്ക് ബന്ധമുണ്ടെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പറയുന്നത്.
സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷും മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും ഒരുമിച്ച് ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിൽ സ്വപ്നയും ശിവശങ്കറും യു.എ.ഇയിലേക്ക് പോയതും തിരിച്ചു വന്നതും ഒരുമിച്ചായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.