സ്വർണക്കടത്ത്: എൻ.ഐ.എ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു
text_fieldsതിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ സ്വര്‍ണം കടത്തിയെന്ന കേസിൽ ദേശീയ ആന്വേഷണ ഏജന്‍സി (എൻ.ഐ.എ) സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളായ സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിലെ ഓഫിസുകൾ സന്ദർശിച്ചത് സംബന്ധിച്ച ദൃശ്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്. ചില ദൃശ്യങ്ങൾ എൻ.െഎ.െഎ മാർക്ക് ചെയ്തിട്ടുണ്ട്. ഇത് പിന്നീട് സർക്കാറിനോട് ആവശ്യപ്പെടും.
തിങ്കളാഴ്ച രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകുന്നേരം നാലോടെയാണ് അവസാനിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിെൻറ ഓഫിസ് അടങ്ങിയ നോര്‍ത്ത് ബ്ലോക്കിെൻറ പല ഭാഗങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വികൾ പരിശോധിച്ചു. ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ലയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. എൻ.െഎ.എ അസിസ്റ്റൻറ് പ്രോഗ്രാമര്‍ വിനോദിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. 15 പേരടങ്ങിയ എൻ.െഎ.എ സംഘമാണ് സെക്രട്ടേറിയറ്റില്‍ എത്തിയത്.
ആദ്യം പൊതുഭരണവകുപ്പിെൻറ സര്‍വര്‍ റൂമിലായിരുന്നു പരിശോധന. 2019 ജൂലൈ മുതലുള്ള സെക്രട്ടേറിയറ്റിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളുമാണ് എന്‍.ഐ.എ ശേഖരിക്കുന്നത്. ഇതെല്ലാം നല്കണമെങ്കില് 400 ടി.ബി ഹാര്‍ഡ് ഡിസ്ക് വേണം. ഇത് വിദേശത്തുനിന്ന് എത്തിക്കണമെന്ന് പൊതുഭരണവകുപ്പ് എൻ.െഎ.എയെ അറിയിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ വിദേശത്തുനിന്ന് സാധനങ്ങള്‍ എത്താൻ കാലതാമസം വരാം. ഇത് ഒഴിവാക്കാൻ എന്‍.ഐ.എക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഇതിെൻറ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ നേരിട്ടെത്തി പരിശോധന നടത്തിയത്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പല തവണ എത്തിയെന്നാണ് എന്‍.ഐ.എയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കം ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിൽതന്നെയാണ് ശിവശങ്കറിെൻറയും ഓഫിസ്. ഇവിടെയും പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫിസുകളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് എന്‍.ഐ.എ തേടുന്നത്. മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസിൽ പ്രതികൾ എത്തിയോ എന്നറിയാൻ സെക്രട്ടേറിയറ്റ് അനക്സിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. വരുംദിവസങ്ങളിൽ ഈ ഓഫിസുകളിലെയും ദൃശ്യങ്ങൾ പരിശോധിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.