ചാർേട്ടഡ് വിമാനത്തിലെത്തിയ നാലുപേരിൽനിന്ന് സ്വർണം പിടിച്ചു
text_fieldsകരിപ്പൂർ: വിദേശത്തുനിന്ന് ചാർേട്ടഡ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാലുപേരിൽനിന്ന് സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 81 ലക്ഷത്തിെൻറ സ്വർണം പിടിച്ചത്. മലപ്പുറം എടക്കര സ്വദേശി ജിത്തു, തലശ്ശേരി സ്വദേശികളായ നഫീസുദ്ദീൻ, ഫഹദ്, പാനൂർ സ്വദേശി ബഷീർ എന്നിവരിൽനിന്ന് 2.21 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ച ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ ജിത്തുവിൽനിന്ന് 1,153 ഗ്രാമാണ് കണ്ടെടുത്തത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് മറ്റ് മൂന്നുപേരും എത്തിയത്.
നഫീസുദ്ദീനിൽനിന്ന് 288 ഗ്രാം, ഫഹദിൽനിന്ന് 287 ഗ്രാം, ബഷീറിൽനിന്ന് 475 ഗ്രാമുമാണ് പിടിച്ചത്. അടിവസ്ത്രത്തിനുള്ളിലായിരുന്നു നാലുപേരും സ്വർണം ഒളിപ്പിച്ചത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ രാമേന്ദ്ര സിങ്, സുമിത് നെഹ്റ, ജി. നരേഷ്, ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.