ഇളവുകൾ മറയാക്കി നിർബാധം സ്വര്‍ണമൊഴുക്ക്
text_fieldsശംഖുംമുഖം: കോടികളുടെ സ്വര്‍ണം പിടികൂടുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും ചെയ്യുമ്പോഴും വിദേശത്തുനിന്ന് സ്വര്‍ണമൊഴുക്ക് നിര്‍ബാധം തുടരുന്നു.
കോടികളുടെ സ്വര്‍ണം പിടിക്കുന്ന സംഭവങ്ങള്‍ മാത്രമാണ് വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതെന്ന് അറിയാവുന്ന സ്വര്‍ണക്കടത്ത് മാഫിയ കസ്റ്റംസ് നിര്‍ദേശങ്ങള്‍ മറയാക്കി കള്ളക്കടത്ത് നിര്‍ബാധം തുടരുകയാണ്.
വിദേശത്തുനിന്ന് 20 ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണം നികുതിയടക്കാതെ കടത്തിയാല്‍ മാത്രമേ കസ്റ്റംസിന് ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഇത് മനസ്സിലാക്കി 20 ലക്ഷത്തിെൻറ താഴെ മാത്രം വിലവരുന്ന സ്വര്‍ണം വീതം കൂടുതല്‍ പേര് വഴി സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴി ദിവസവും കടത്തുകയാണ്.
20 ലക്ഷത്തിെൻറ താഴെയുള്ള സ്വര്‍ണം പിടികൂടിയാല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി അടച്ച് രക്ഷപ്പെടാൻ കഴിയും. ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം കടത്തിയാലേ കള്ളക്കടത്ത് നിയമപ്രകാരം ജയിലിലാകൂ. ഇത്തരം ആനുകൂല്യങ്ങള്‍ മുതലാക്കിയാണ് കുറഞ്ഞതോതില്‍ പല തവണകളായുള്ള സ്വര്‍ണക്കടത്ത്.
സ്ത്രീകള്‍ ഉൾപ്പെെടയുള്ളവരാണ് ഇങ്ങനെ കടത്തുന്നവരിൽ അധികവും. പിടിക്കപ്പെട്ടല്‍ അടയ്ക്കേണ്ട നികുതിപ്പണം നിമിഷങ്ങള്‍ക്കം എത്തും. അത്രയും വിപുലമാണ് ശൃംഖല. കുറഞ്ഞ തോതിലാെണങ്കിലും കൂടുതല്‍ പേരിലൂടെ ഉദ്ദേശിക്കുന്ന സ്വര്‍ണം എത്തിക്കാെമന്നതിനാൽ കടത്ത് സംഘത്തിന് ലക്ഷങ്ങളുടെ ലാഭമാണ് ലഭിക്കുന്നത്.
തനി തങ്കമാണ് വിദേശത്തുനിന്ന് ഉരുക്കിയും കുഴമ്പുരൂപത്തിലും ചെയിനുകളാക്കിയും കടത്തുന്നത്. നാട്ടിലെത്തിച്ച് ആഭരണങ്ങളാക്കുന്നതോടെ കിലോക്ക് 50 ലക്ഷം രൂപക്ക് മുകളിലാകും. കാരിയര്‍മാര്‍ക്കും സ്വര്‍ണക്കടത്തിന് സഹായിക്കുന്നവര്‍ക്കും ഒരു വിഹിതം കൊടുത്താല്‍പോലും സ്വർണക്കടത്ത് മാഫിയക്ക് ഏറെ ലാഭകരമാണ്.
നയതന്ത്രചാനല്‍ വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടിയതിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാത്രം വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുകിലോ സ്വര്‍ണം എയര്‍കസ്റ്റംസ് പിടികൂടി. ഇതിെൻറ നാലിരട്ടിയോളം കസ്റ്റംസിെൻറ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്നാണ് നിഗമനം.
19 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 19 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് വിഭാഗം പിടികൂടി. തമിഴ്നാട് പുളിയൻകുടി സ്വദേശി കാളീശ്വരനാണ് പിടിയിലായത്.
342.39 ഗ്രാം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി രണ്ട് പോളിത്തീൻ സ്ട്രിപ്പിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച ദുബൈയിൽ നിെന്നത്തിയ ഇയാളെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ജീൻസ് പാൻറിെൻറ ഉള്ളിൽ പ്രത്യേക അറ ഉണ്ടാക്കി പൊളിത്തീൻ കവറിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടത്തിയത്.
എയർ കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ എസ്.ബി. അനിലിെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ റജീബ്, കൃഷ്ണകുമാർ, പ്രകാശ്, ശശികുമാർ ഇൻസ്പെക്ടർമാരായ ഗോപി പ്രശാന്ത്, ശ്രീ ബാബു എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.