സ്വർണ കള്ളക്കടത്ത്: രാജ്യാന്തര ബന്ധം കണ്ടെത്താൻ ഡി.ആർ.ഐ
text_fieldsനെടുമ്പാശ്ശേരി: സ്വർണ കള്ളക്കടത്ത് മാഫിയയുടെ രാജ്യാന്തര ബന്ധം കണ്ടെത്താൻ ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ്-ഡി.ആർ.ഐ രംഗത്ത്. അടുത്തിടെ ഏതാനും വിമാനത്താവളങ്ങളിൽ ഒരേസമയം മിന്നൽ പരിശോധനകൾ നടത്തി ഏതാനും സ്വർണ കള്ളക്കടത്ത് പിടികൂടിയിരുന്നു. വിദേശികളായ ചിലരെയും കള്ളക്കടത്തിനായി ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
യു.എ.ഇയിൽനിന്നാണ് സ്വർണമേറെയും കൊണ്ടുവരുന്നത്. കൊളംബോവഴിയും സ്വർണമെത്തിക്കുന്നുണ്ട്. ഒരു കോടിക്ക് മുകളിലുള്ള സ്വർണവുമായി വരുന്നവരെ മാത്രമേ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നുള്ളൂ. സ്വർണം കൊണ്ടുവരുന്നവരിലേറപ്പേരും പതിവ് കരിയർമാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വർണ കള്ളക്കടത്തിന് പിന്നിൽ ഹവാല ഇടപാടുകളുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഗൾഫിൽ ജോലിചെയ്യുന്നവരിൽനിന്ന് ഗൾഫിൽെവച്ച് പണം വാങ്ങിയ ശേഷം നാട്ടിൽ സ്വർണമെത്തിച്ചു കൊടുക്കുന്ന ഇടപാടുകളും കൂടി വരുന്നു.
സ്വർണ കള്ളക്കടത്ത് സംബന്ധിച്ച് ഡി.ആർ.ഐക്ക് രഹസ്യവിവരം കൂടുതലായി ലഭിക്കുന്ന ഘട്ടവുമാണ്. വിവരം നൽകുന്നവർക്ക് പ്രതിഫലവും നൽകുന്നു. പലപ്പോഴും ഡി.ആർ.ഐ നേരിട്ടെത്തി സ്വർണം പിടിച്ചെടുത്ത സംഭവവുമുണ്ട്. പലപ്പോഴായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശബന്ധം അന്വേഷിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.