കണ്ണൂരിൽ പിടികൂടിയത് ക്വിൻറലിലേറെ സ്വര്‍ണം; ഗൗരവ ശിക്ഷയില്ലാത്തത് സ്വർണക്കടത്തിന് പ്രേരണയാകുന്നു
text_fieldsകണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനംചെയ്ത് 760 ദിവസത്തിനിടെ കസ്റ്റംസിെൻറ നേതൃത്വത്തിൽ പിടികൂടിയത് ഒരു ക്വിൻറലിലേറെ സ്വര്‍ണം. പിടികൂടുന്നവയിൽ കൂടുതലും പേസ്റ്റ്, ഗുളിക രൂപത്തിലുള്ളവയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടുകോടിയിലധികം രൂപയുടെ സ്വർണം പിടികൂടി.
നിയമത്തിെൻറ പഴുതും ഗൗരവതരമായ ശിക്ഷയില്ലാത്തതുമാണ് സ്വർണക്കടത്ത് വർധിക്കാൻ കാരണം. പിഴയടച്ച് ശിക്ഷയിൽ നിന്ന് ഒഴിയാം എന്നതിനാൽ ഇൗ മേഖലയിലെ കുറ്റകൃത്യങ്ങൾ കൂടാൻ കാരണമാകുന്നതായി കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. നേരിയ പ്ലാസ്റ്റിക് കവറുകളിലാക്കി മലദ്വാരത്തിലടക്കം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തുന്നത്. യുവാക്കളാണ് ഇത്തരം കേസുകളിൽ കൂടുതലും പ്രതികളാകുന്നതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. പലപ്പോഴും ഇടനിലക്കാർക്ക് കടത്തുന്ന സ്വർണത്തിെൻറ അളവ് പോലും അറിയില്ല. ടിക്കറ്റ് തുകയും നേരിയ പ്രതിഫലവും മാത്രമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്.
ഒരുകോടി വരെയുള്ള സ്വർണക്കടത്തിൽ ആൾ ജാമ്യത്തിൽ വിടാമെന്നാണ് നിയമ വ്യവസ്ഥ. ഒരുകോടി രൂപക്ക് മുകളിലുള്ള കടത്ത് പിടിച്ചാൽ മാത്രമേ കോടതി നടപടികളും റിമാൻഡും പ്രതി നേരിടേണ്ടിവരൂ. അതിനുതാഴെ വിലയുള്ള സ്വർണം പിടിച്ചാൽ രണ്ടാളുടെ ജാമ്യത്തിലും പിഴയടച്ചാൽ പാസ്പോർട്ടടക്കം വിട്ടുനൽകി കസ്റ്റംസ് സൂപ്രണ്ടിന് തന്നെ പ്രതിക്ക് ജാമ്യം നൽകാം. 20 ലക്ഷം വരെയുള്ള ഉരുപ്പടികൾ പിടിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താതെ ഫൈനടച്ച് ആൾ ജാമ്യമില്ലാതെ തന്നെ പ്രതിക്ക് പുറത്തിറങ്ങാം.
എന്നാൽ, പിടിച്ചെടുക്കുന്ന സ്വർണമടക്കമുള്ള ഉരുപ്പടികളും പിഴയും പിന്നീട് കസ്റ്റംസ് കേന്ദ്രത്തിന് കൈമാറുകയാണ് ചെയ്യുക. ലാപ്ടോപ്പുകൾ, ടാബ്ലറ്റ്, െഎ ഫോണുകൾ എന്നിവ എത്ര തുകയുടെ കടത്ത് പിടികൂടിയാലും പിഴയടച്ചാൽ വസ്തുക്കളടക്കം വിട്ടുനൽകും. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടെ ആസ്ഥാനം കൊച്ചിയിലാണ്. ഒരു കോടിക്ക് മുകളിലുള്ള കടത്ത് പിടികൂടിയാൽ കൊച്ചിയിലുള്ള ഇൗ കോടതിയിലാണ് കേസുകൾ കൈകാര്യം ചെയ്യുക. ചെറിയ സ്വർണക്കടത്തിലടക്കം പിടികൂടിയവരെ മുഴുവൻ അറസ്റ്റ്, വിചാരണ നടപടികൾക്ക് വിധേയരാക്കുക എന്നതിലെ സാേങ്കതിക പ്രശ്നം പരിഗണിച്ചാണ് പിഴ എന്ന ശിക്ഷയിലേക്ക് കേസുകൾ ഒതുങ്ങുന്നത്. പലപ്പോഴും ഫൈനടച്ച് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാമെന്നതും പിടിക്കപ്പെടില്ല എന്ന ധാരണയുമാണ് തുച്ഛമായ പ്രതിഫലം മാത്രമായിട്ടും യുവാക്കൾ സ്വർണം കടത്താൻ തയാറാകുന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.