സ്വർണക്കടത്ത്: കാരാട്ട് ഫൈസൽ മുമ്പും പ്രതി
text_fieldsകോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി കാരാട്ട് ഫൈസിലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ ഇദ്ദേഹം ഉൾപ്പെട്ട മുൻകേസും ചർച്ചയാവുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണ സംഘം മുൻ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട പലരേയും കസ്റ്റഡിയിലെടുക്കുകയും നോട്ടീസ് നൽകി വിളിപ്പിക്കുകയും ചെയ്തതോടെ പലരും ആശങ്കയിലായിരുന്നു. ഇതിനിടെയാണ് ഫൈസലിെൻറ വീട്ടിൽ പരിശേധാന നടത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് െകാണ്ടുപോയതും.
കരിപ്പൂർ വിമാനത്താവളം വഴി ആറുകിലോ സ്വർണം കടത്തിയ കേസിലാണ് നേരത്തെ ഫൈസൽ പ്രതിചേർക്കപ്പെട്ടത്. 2013 നവംബര്‍ എട്ടിനാണ് കരിപ്പൂര്‍വഴി കടത്തിയ സ്വര്‍ണം ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആര്.ഐ) പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപള്ളി സ്വദേശിനിയും എയര്‍ഹോസ്റ്റസുമായ ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഷഹബാസ്, ബന്ധു അബ്ദുല്ലൈസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അഷ്റഫ് എന്നിവരും അറസ്റ്റിലായി.
കേസിൽ ഏഴാം പ്രതിയായ ഫൈസലിനെ ഒന്നാംപ്രതി ഷഹബാസിെൻറ കൂട്ടാളിയായാണ് ഡി.ആര്.ഐ രേഖപ്പെടുത്തിയത്. 2014 മാര്‍ച്ച് 27ന് കാരാട്ട് ഫൈസലിനെ ഡി.ആര്.ഐ സൂപ്രണ്ട് വി.എസ്. സെയ്ത് മുഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയുമുണ്ടായി. ഡി.ആര്.ഐ എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടില്‍ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റുപ്രതികളുമായി ഇവര്‍ക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡി.എഫ് ജാഥക്കിടെ കോടിയേരി ബാലകൃഷ്ണൻ ഫൈസലിെൻറ കാറിൽ യാത്രചെയ്തത് വിവാദമായതോടെ സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി കേസിലെ ഒന്നാംപ്രതി ഷഹബാസ് കാരാട്ട് ഫൈസലിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.