സ്വർണക്കടത്ത്: പ്രതികൾക്കെതിരെ ഗുരുതര ആരോപണവുമായി എൻ.െഎ.എ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ സ്വർണക്കടത്തിന് മുമ്പുതന്നെ ദേശവിരുദ്ധ സ്വഭാവമുള്ള കൂട്ടായ്മക്ക് രൂപം നൽകിയതായി എൻ.ഐ.എയുടെ ആരോപണം. രണ്ടാഴ്ച മുമ്പ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ നൽകിയ കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.
പ്രതികളുടെ പ്രവർത്തനങ്ങൾക്കുള്ള പണം സ്വരൂപിക്കാനായാണ് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ വിലാസത്തിലുള്ള നയതന്ത്ര പാർസലിെൻറ മറവിൽ സ്വർണം കടത്താൻ പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എയുടെ നിഗമനം.
ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തിലേക്ക് സ്വർണക്കടത്തിെൻറ മറവിൽ കൂടുതൽ പേരെ റിക്രൂട്ട് ചെയ്തതായും എൻ.ഐ.എ വ്യക്തമാക്കി.
20 പ്രതികൾക്കെതിരെയാണ് എൻ.ഐ.എ നേരത്തേ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എൻ.ഐ.എയുടെ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഇനി സമർപ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് സൂചന. 167 കിലോ സ്വർണമാണ് പ്രതികൾ പല തവണയായി നയതന്ത്ര പാർസൽ വഴി കടത്തിയത്. 2019 നവംബറിൽ തുടങ്ങിയ സ്വർണക്കടത്ത് 2020 ജൂൺ 30നാണ് ആദ്യമായി പിടിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.