സ്വര്‍ണക്കള്ളക്കടത്ത്: സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി
text_fieldsകൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷ് ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോയ്യോട് സ്വദേശിയായ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അര്ജുന് ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വർണ്ണകടത്തിനായി കരിപ്പൂർ വിമാനത്തവളത്തിൽ അർജുൻ എത്തിയത് സജേഷിെൻറ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്ന് സി.പി.എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ ഒരു വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സി.പി.എമ്മിെൻറ നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ് സജേഷ്.
കടത്തി കൊണ്ടുവരുണ്ണ സ്വർണ്ണം പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച് ക്രയവിക്രിയം നടത്തിയോ എന്നും കസ്റ്റംസിെൻറ അന്വേഷണ പരിധിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരും അന്വേഷണ സംഘത്തിെൻറ നിരീക്ഷണത്തിലാണ്.
അതിനിടെ കേസില്‍ പ്രതികളായ ഷഫീഖിനെയും അര്ജുന് ആയങ്കിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്ജുന് പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.
സജേഷിനെ ഏഴുമണിക്കൂർ ചോദ്യം ചെയ്തു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുൻ മേഖല സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ ഒമ്പതിനാണ് സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായത്. 11.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴുമണിക്കൂർ നീണ്ടു. കേസിലെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയോടൊപ്പമിരുത്തിയും ഒറ്റക്കും സജേഷിനെ ചോദ്യം ചെയ്തു വിട്ടയച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. വീണ്ടും വിളിപ്പിക്കുമോ എന്ന കാര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. മൊഴി വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടർനടപടികൾ.
സജേഷ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം, സ്വർണക്കടത്ത് സംഘവുമായി ബന്ധമില്ലെന്ന മൊഴിയാണ് ഇയാൾ കസ്റ്റംസിന് നൽകിയിരിക്കുന്നത്. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് തനിക്ക് അറിയില്ലായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴിയാണ് അർജുനെ പരിചയപ്പെട്ടത്. പാർട്ടി പ്രവർത്തകനെന്ന നിലയിെല പരിചയം വലിയ സൗഹൃദമായി വളരുകയായിരുെന്നന്നും മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, സിബിൽ സ്കോർ കുറവായതിനാൽ വായ്പയെടുത്ത് കാർ വാങ്ങിനൽകാൻ അർജുൻ ആവശ്യപ്പെടുകയായിരുെന്നന്ന് മൊഴി നൽകിയതായാണ് സൂചന. കാറിെൻറ ഇ.എം.ഐ തുക എല്ലാ മാസവും അർജുൻ ബാങ്ക് അക്കൗണ്ടിൽ ഇട്ടു നൽകാറുണ്ടായിരുെന്നന്നും വിവരമുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി എത്തിയത് സജേഷിെൻറ ഉടമസ്ഥതയിെല കാറിലാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് സജേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അതേസമയം, അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താൻ കസ്റ്റംസ് ശ്രമം ആരംഭിച്ചു. ഫോൺ ലഭിച്ചാൽ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുമെന്നാണ് കരുതുന്നത്. ഇയാൾ പാസ്പോർട്ട് ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഫോൺ പുഴയിലെറിഞ്ഞെന്നാണ് അർജുെൻറ മൊഴി. തെളിവ് നശിപ്പിക്കുന്നതിെൻറ ഭാഗമായിരുന്നു ഇത്. പുഴയിലെറിഞ്ഞെന്ന മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.