Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വര്‍ണക്കള്ളക്കടത്ത്:...

സ്വര്‍ണക്കള്ളക്കടത്ത്: സജേഷിനെ നാളെ കസ്​റ്റംസ് ചോദ്യം ചെയ്യും

text_fields
bookmark_border
സ്വര്‍ണക്കള്ളക്കടത്ത്: സജേഷിനെ നാളെ കസ്​റ്റംസ് ചോദ്യം ചെയ്യും
cancel

കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന്​ ഹാജരാകാൻ കസ്​റ്റംസ്​ നോട്ടീസ്​. ബുധനാഴ്​ച രാവിലെ 11ന് കസ്​റ്റംസി​െൻറ കൊച്ചി യൂനിറ്റില്‍ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

അറസ്​റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കോയ്യോട് സ്വദേശിയായ സജേഷിനെ കസ്​റ്റംസ്​ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്​. സജേഷിനോട്​ കണ്ണൂർ ജില്ല വിട്ടുപുറത്തുപോകരുതെന്ന്​ കഴിഞ്ഞ ദിവസം കസ്​റ്റംസ്​ അറിയിച്ചിരുന്നു​. ഇതിന്​ പിന്നാലെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

സ്വർണ്ണകടത്തിനായി കരിപ്പൂർ വിമാനത്തവളത്തിൽ അർജുൻ എത്തിയത്​ സജേഷി​െൻറ ഉടമസ്​ഥതയിലുള്ള കാറിലാണെന്ന്​ കസ്​റ്റംസ്​ അ​ന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്ന്​ സി.പി.എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ​ ഒരു വർഷത്തേക്കാണ്​ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയത്​. സി.പി.എമ്മി​െൻറ നിയന്ത്രണത്തിലുള്ള കോയ്യോട് സഹകരണ ബാങ്കിലെ സ്വർണ പരിശോധകനാണ്​ സജേഷ്​.

അർജുൻ മുമ്പ്​ കടത്തിയ സ്വർണം ഇയാൾ കൈകാര്യം ചെയ്​തിരുന്നോ എന്ന കാര്യത്തിലാണ്​ കസ്​റ്റംസ്​ അന്വേഷണം നടത്തുന്നത്​. കടത്തി കൊണ്ടുവരുണ്ണ സ്വർണ്ണം പാർട്ടിയുടെ കീഴിലുള്ള സഹകരണ ബാങ്കിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച്​ ക്രയവിക്രിയം നടത്തിയോ എന്നും കസ്​റ്റംസി​െൻറ അന്വേഷണ പരിധിയിലുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ പാർട്ടിയുടെ കീഴിലുള്ള വിവിധ സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരും അന്വേഷണ സംഘത്തി​െൻറ നിരീക്ഷണത്തിലാണ്​. സജേഷിനെ ചോദ്യം ചെയ്​താൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പേരുടെ വിശദാംശകൾ ലഭിക്കുമെന്നാണ്​ അന്വേഷണ സംഘത്തി​െൻ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingSajesh
News Summary - Gold smuggling: Sajesh will be questioned by customs today
Next Story