Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വര്‍ണക്കടത്ത്:...

സ്വര്‍ണക്കടത്ത്: കസ്റ്റംസ് പരിശോധനക്ക്​ കൊണ്ടുവന്ന യുവാവ് ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടു

text_fields
bookmark_border
karippur airport
cancel

കൊ​ണ്ടോ​ട്ടി: ശ​രീ​ര​ത്തി​ന​ക​ത്ത് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ന്നെ​ന്ന സം​ശ​യ​ത്തി​ല്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് ക​സ്റ്റം​സ്​ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു.

ചേ​ലേ​മ്പ്ര പു​ല്ലി​പ്പ​റ​മ്പ് കാ​രാ​ട്ടി​പാ​റ​ക്ക​ല്‍ മു​ഹ​മ്മ​ദ് ഫ​ഹ​ദാ​ണ്​ (32) ര​ക്ഷ​പ്പെ​ട്ട​ത്. കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്താ​ന്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 25ന് ​രാ​ത്രി ഏ​ഴ​ര​ക്ക് ക​രി​പ്പൂ​രി​ല്‍ ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് യു​വാ​വ് വ​ന്ന​ത്. ശ​രീ​ര​ത്തി​ന​ക​ത്താ​ക്കി സ്വ​ര്‍ണം ക​ട​ത്തു​ന്ന​താ​യി സം​ശ​യി​ച്ച് ക​സ്റ്റം​സ് ത​ട​ഞ്ഞു​വെ​ച്ചു.

സം​ശ​യം തോ​ന്നി​യ മ​റ്റ്​ നാ​ലു പേ​രെ​യും ഇ​ത്ത​ര​ത്തി​ല്‍ ത​ട​ഞ്ഞി​രു​ന്നു. അ​ഞ്ചു പേ​രെ​യും രാ​ത്രി പ​ത്തോ​ടെ എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മു​ഹ​മ്മ​ദ് ഫ​ഹ​ദ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രി​ൽ എ​ക്സ്​​റേ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സ്വ​ര്‍ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingcustomsescaped
News Summary - Gold smuggling: The young man who was brought for customs inspection escaped from the hospital
Next Story