നെടുമ്പാശ്ശേരിയിൽ ഒരുകോടിയിലേറെ രൂപയുടെ സ്വർണവേട്ട; മൂന്നുപേർ പിടിയിൽ
text_fields
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി ഒരുകോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സിദ്ദീഖിെൻറ കൈവശമുണ്ടായിരുന്ന സ്പീക്കറിനകത്താണ് വിദഗ്ധമായി സ്വർണം ഒളിപ്പിച്ചത്. സ്പീക്കറിലെ ട്രാൻസ്ഫോർമറിനുള്ളിലെ ചെമ്പുകമ്പി നീക്കം ചെയ്ത ശേഷം സ്വർണം കമ്പിയുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് കിലോയിലേറെ സ്വർണമാണ് ഇതിനകത്തുണ്ടായിരുന്നത്.
ദുബൈയിൽനിന്ന് ജെറ്റ് എയർവേസ് വിമാനത്തിൽ വന്ന കർണാടക സ്വദേശി സിയാവുൽ ഹഖ് കാൽപാദത്തിൽ ഒട്ടിച്ചാണ് 466 ഗ്രാം വരുന്ന നാല് സ്വർണബിസ്കറ്റുകൾ കൊണ്ടുവന്നത്. വിമാനത്തിൽനിന്ന് ഇറങ്ങിയ ഇയാളുടെ നടത്തത്തിൽ സംശയം തോന്നി വിശദമായി പരിശോധിക്കുകയായിരുന്നു. ഷാർജയിൽനിന്ന് എയർഏഷ്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി നിയാസ് അബ്ദുൽറഹ്മാൻ പെർഫ്യൂം ബോട്ടിലിെൻറ അടപ്പിനകത്താണ് ചെറിയ മുത്തുകളുടെ രൂപത്തിൽ 703 ഗ്രാം സ്വർണം ഒളിപ്പിച്ചത്. രാജ്യത്തേക്കുള്ള സ്വർണകള്ളക്കടത്ത് സജീവമായതായുള്ള കസ്റ്റംസ് ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ യാത്രക്കാരുടെ ബാഗേജ് പരിശോധന കൂടുതൽ കർക്കശമാക്കിയതായി ക്സറ്റംസ് അസിസ്റ്റൻറ് കമീഷണർമാരായ റോയി വർഗീസ്, ഇ.വി. ശിവരാമൻ എന്നിവർ അറിയിച്ചു.
പരിശോധനക്ക് കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.എസ്. ബിജുമോൻ, കെ.ജി. ശ്രീകുമാർ, കെ. സതീഷ്, ഇൻസ്പെക്ടർമാരായ പ്രശാന്ത് രഞ്ചൻ, എം. സുരേഷ്, ഹവിൽദാർ പി.കെ. ഷിജുമോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.