സ്വര്‍ണക്കടത്തിന് കടലും; പുതുവഴി തേടി മാഫിയ
text_fieldsശംഖുംമുഖം: വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായി പിടികൂടാന്‍ ത ുടങ്ങിയതോടെ മാഫിയകള്‍ പുതുവഴി തേടുന്നു. വിദേശത്തുനിന്ന് സ്വര്‍ണം നേപ്പാളില്‍ ഇറ ക്കിയശേഷം റോഡ് മാർഗം കൊണ്ടുവരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം കിട്ടിയതോ ടെ, സ്വർണക്കടത്ത് കടൽ വഴിയാകുകയാണ്. മാലദ്വീപില്‍നിന്ന് തിരുവനന്തപുരത്തേക്ക് വ രുന്ന ചരക്കുകപ്പലുകള്‍ വഴിയാണ് സ്വര്‍ണക്കടത്തിന് പുതിയ പാതയൊരുക്കിയിരിക്കുന ്നത്. വിദേശത്തുനിന്ന് മാലിയില്‍ എത്തിക്കുന്ന സ്വര്‍ണം പിന്നീട് തിരുവനന്തപുരത്തുനിന്ന് ചരക്കുമായി മാലിയിൽ പോയി തിരികെവരുന്ന ചരക്ക് കപ്പല്‍ വഴി വിഴിഞ്ഞത്ത് എത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.
വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നവരെ മാലി വിമാനത്താവളത്തില്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറില്ല. വിഴിഞ്ഞത്ത് എത്തുന്ന ചരക്ക് കപ്പല്‍ കസ്റ്റംസ് പരിശോധിക്കാറുണ്ടെങ്കിലും നൂതന സംവിധാനങ്ങളില്ലാത്തതുമൂലം കാര്യമായ പരിശോധന നടത്താറില്ല. വിഴിഞ്ഞത്ത് കസ്റ്റംസ് പരിശോധന കര്ശനമാെണന്ന് മുൻകൂട്ടി അറിഞ്ഞാല്‍ തീരത്ത് കാത്തുനില്ക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങള്‍, കപ്പൽ നങ്കൂരമിടുന്നതിന് മുേമ്പ ചെറുവള്ളക്കാരെ ഉപയോഗിച്ച് സ്വര്‍ണം കൈക്കലാക്കും.
തിരുവനന്തപുരത്തുനിന്ന് മാലിയിലേക്ക് മാസം രണ്ടിലേറെ തവണ ചരക്ക് കപ്പൽ പോകാറുണ്ട്. കപ്പൽ ജീവനക്കാരെ സ്വാധീനിച്ചാണ് സ്വർണക്കടത്ത്. മറ്റ് ലോഹങ്ങള്‍ ചേര്‍ക്കാത്ത, 26 കാരറ്റിെൻറ തനി തങ്കമാണ് വിദേശത്തുനിന്ന് കടത്തുന്നത്. ഇത്തരം തങ്കത്തിന് കിലോക്ക് 28 ലക്ഷം രൂപയാണ് വിദേശത്ത് വില. ഇത് നാട്ടിലെത്തിച്ച് മറ്റ് ലോഹങ്ങൾകൂടി ചേര്‍ത്ത് ആഭരണങ്ങളാക്കുന്നതോടെ കിലോക്ക് 50 ലക്ഷം രൂപ വരെയാകും.
കരിയര്മാര്ക്കും സ്വര്‍ണക്കടത്തിന് സഹായിക്കുന്നവര്‍ക്കും വിഹിതം കൊടുത്താല്‍പോലും മാഫിയകള്‍ക്ക് ഏറെ ലാഭകരമാണ് സ്വർണക്കടത്ത്. ഒരു കോടിയിലധികം രൂപയുടെ സ്വർണം കടത്തിയാലേ കള്ളക്കടത്ത് നിയമപ്രകാരം ജയിലിലാവൂ. 20 ലക്ഷത്തിന് മുകളിലുള്ള സ്വർണം നികുതിയടയ്ക്കാതെ കടത്തിയാലേ അറസ്റ്റ് പോലും പാടുള്ളൂ.
ഇത്തരം ആനുകൂല്യങ്ങൾ മുതലാക്കി കുറഞ്ഞ അളവിൽ തവണകളായി വിമാനത്താവളം വഴി സ്വർണം കടത്തൽ തുടരുകയാണ്. എന്നാല്‍, ഒറ്റയടിക്ക് കിലോക്കണക്കിന് സ്വര്‍ണം കടത്തുന്നവരാണ് പുതുവഴികള്‍ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.