ബാലഭാസ്കറിെൻറ മരണം: സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
text_fieldsകൊച്ചി: കാറപകടത്തെതുടന്ന് വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ച സംഭവത്തെ തിരുവനന്തപുരം സ്വർണക്കടത്തുമായി നേരി ട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ൈക്രംബ്രാഞ്ച് ൈഹകോടതിയിൽ. മരണവുമായി ബന്ധപ ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളായ അഡ്വ. എം. ബിജു, സെറീന ഷാജി, സുനിൽകുമാർ, പി.കെ. റാഷിദ് എന്നിവരുടെ ജാമ്യഹരജി പരിഗണിക്കവേ ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതി തേടിയിരുന്നു. സ്വർണക്കടത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിെൻറ ഭാഗമായാണ് റിപ്പോർട്ട് തേടിയത്.
സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ചിലർ ബാലഭാസ്കറിെൻറ സഹായികളായിരുന്നെന്ന് ഡി.ആർ.ഐ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കോടതി നിർദേശം. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങൾ കോടതിയെ അറിയിച്ചത്. സ്വര്‍ണകടത്ത് കേസില്‍ ആരോപണവിധേയരായ അര്‍ജുന്‍ കെ. നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം സംസ്ഥാന ക്രൈം റെേക്കാര്‍ഡ്സ് ബ്യൂറോയില്‍നിന്ന് അറിയേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും അറിയണം. ഇക്കാര്യത്തിന് കാലാവസ്ഥ വകുപ്പിെൻറ അഭിപ്രായം തേടി. റോഡിെൻറ സ്ഥിതിയറിയാന്‍ ദേശീയപാത അധികൃതരും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടു.
ബാലഭാസ്കറിെൻറയും പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിെൻറയും അര്‍ജുന്‍ കെ. നാരായണെൻറയും ഡോ. രവീന്ദ്രനാഥിെൻറയും ലതയുടെയും ബാങ്ക് വിവരങ്ങള്‍ അറിയാന്‍ റിസർവ് ബാങ്കിന് കത്തെഴുതി. ഇവരുടെ ഭൂസ്വത്തിെൻറ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പും ജില്ല കലക്ടര്‍മാരും നല്‍കണം. വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ബാലഭാസ്കറിെൻറ സ്വത്ത് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. വിഷ്ണു സോമസുന്ദരത്തെ ചോദ്യംചെയ്യണം. വാഹനം ആരാണ് ഓടിച്ചിരുന്നതെന്ന കാര്യം വ്യക്തമല്ല. ഇതറിയാന്‍ വാഹനത്തിലെ സീറ്റിലെ മുടികളും രക്തം കലര്‍ന്ന മറ്റു ഭാഗങ്ങളും ശാസ്ത്രീയ പരിശോധനക്ക് അയച്ചുകഴിഞ്ഞതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്ക്കുന്നതിെൻറ കാരണങ്ങള്‍ വ്യക്തമാക്കി വിശദീകരണം നൽകാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സിനോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.