സ്വർണക്കടത്ത്: കസ്റ്റംസിനെ വെട്ടിക്കാൻ നടത്തിയത് ആസൂത്രിത നീക്കം
text_fieldsതിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ സംഘം പയറ്റിയത് വലിയ തന്ത്രങ്ങളെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണ്ണക്കടത്തുകാർ നടത്തിയത് ആസൂത്രിത നീക്കങ്ങളാണെന്ന് കോടതിയിൽ സമർപ്പിച്ച ഇൻറലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദുബൈയിൽ നിന്നാണ് സ്വർണക്കടത്ത് സംഘം നീക്കങ്ങൾ നടത്തുന്നത്. ഒരേ അളവിൽ രണ്ടായി സ്വർണ്ണം വാങ്ങുകയാണ് ചെയ്യുക. ഒരു ഭാഗം മാത്രം ദുബൈ കസ്റ്റംസിൽ ഹാജരാക്കിയതിന് ശേഷം അതേ അളവിലുള്ള സ്വർണം ഹാൻറ്ബാഗിൽ ഒളിപ്പിച്ച് കടത്തുന്നതാണ് രീതി.
ദുബൈയിൽ നിന്നും സ്വർണ്ണം വാങ്ങിയിരുന്നത് ജിത്തു എന്നയാളാണെന്നും തിരുവനന്തപുരത്ത് സഹായം ചെയ്തത് കസ്റ്റംസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണനാണെന്നും റിപ്പോർട്ടിലുണ്ട്. കടത്തിയത് വലിയ അളവിലുള്ള സ്വർണ്ണമാണെന്നും ഇൻറലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.