സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ മാധ്യമങ്ങൾക്ക് വിവരം നൽകരുതെന്ന്
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതിൽ കേന്ദ്ര ഏജൻസികൾക്ക് അപ്രഖ്യാപിത വിലക്ക്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ് എന്നീ ഏജൻസികളിലെ കേരളത്തിലെ ഉദ്യോഗസ്ഥരെയാണ് മാധ്യമങ്ങൾക്ക് വിവരം നൽകുന്നതിൽനിന്ന് വിലക്കിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജനം ടി.വിയിലെ അനിൽ നമ്പ്യാരെക്കുറിച്ച പരാമർശങ്ങളടങ്ങിയ സ്വപ്നയുടെ മൊഴിപ്പകർപ്പ് പുറത്തുവന്നതോടെയാണ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് ഉന്നത കേന്ദ്രങ്ങളിൽനിന്ന് തടയിട്ടത്. അന്വേഷണത്തിെൻറ തുടക്കത്തിൽ നിരവധിപേരുടെ ബന്ധങ്ങൾ അടക്കം പുറത്തുവിടാൻ അന്വേഷണ ഏജൻസികൾ തയാറായിരുന്നു. എന്നാൽ, പിന്നീട് ഈ രീതി മാറി. മൊഴി പുറത്തായതോടെ കസ്റ്റംസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന നിർദേശത്തെത്തുടർന്നാണ് കേന്ദ്ര ഏജൻസികൾ മൗനത്തിലായതെന്നാണ് വിവരം. തുടർന്നാണ് മന്ത്രി കെ.ടി. ജലീലിനെയും ലൈഫ് മിഷൻ മുൻ സി.ഇ.ഒ ആയിരുന്ന യു.വി. ജോസിനെയും എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തതിെൻറ വിവരങ്ങൾ പുറത്തുവരാൻ വൈകിയത്. ഏജൻസികൾ കോടതിയിൽ നൽകുന്ന റിപ്പോർട്ടുകൾക്കപ്പുറം മാധ്യമങ്ങൾക്ക് ഒരു വിവരവും കൈമാറേണ്ടെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.