സ്വർണക്കടത്തിന് ബ്ലാക്ക് മെയിൽ കേസുമായും ബന്ധം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വർണക്കടത്തിന് നടിയെ ബ്ലാക്ക് മെയിൽ ചെയ്ത കേസുമായി ബന്ധം. സ്വർണം പിടികൂടിയപ്പോൾ ഇതിന് ബ്ലാക്ക് മെയിൽ കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് ഉന്നതർ വ്യക്തമാക്കിയത്. എന്നാൽ, കസ്റ്റംസിെൻറയും എൻ.ഐ.എയുെടയും അന്വേഷണത്തിൽ സിനിമാരംഗത്തുള്ളവരുടെ ബന്ധവും വ്യക്തമായി. സിനിമാതാരങ്ങളെ സ്വർണക്കടത്തിന് സമീപിച്ചതായി കസ്റ്റംസ് പിടിയിലായ ചിലരുടെ മൊഴിയുണ്ട്.
വിദേശത്തെ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാൻ പോയവരുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് നടെന്നന്ന വിവരവും ലഭിച്ചിട്ടുണ്ട്.ബ്ലാക്ക് മെയിൽ കേസിൽ അറസ്റ്റിലായവരുടെയും ഇപ്പോൾ സ്വർണക്കടത്ത് കേസിൽ പിടിയിലായ ചിലരുടെയും മൊഴിയിൽ സാമ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.