കാക്ക രഞ്ജിത്തും കൂട്ടാളികളും കവർന്നത് പത്തു കിലോയിേലറെ സ്വർണം
text_fieldsകോഴിക്കോട്: വിവിധയിടങ്ങളിൽ നിന്നായി കാക്ക രഞ്ജിത്തും കൂട്ടാളികളും കവർന്നത് പത്തു കിലോയിേലറെ സ്വർണം. രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇത്രയും കവർച്ച. കള്ളക്കടത്ത് സ്വർണമാണ് കൂടുതലും കവരുന്നത് എന്നതിനാൽ പലതിലും ബന്ധപ്പെട്ടവർ പരാതി നൽകാത്ത സ്ഥിതിയുണ്ട്.
ജ്വല്ലറിയിലേക്ക് കൊണ്ടുപോകവേ സ്വർണാഭരണം തട്ടിപ്പറിച്ച കേസിലും ഒളവണ്ണ സ്വദേശിയായ രഞ്ജിത്ത് പ്രതിയാണ്. 2007ൽ പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡൻ ജങ്ഷനിൽ നിന്ന് സ്കൂട്ടറിൽ സഞ്ചരിച്ചയാളെ ആക്രമിച്ച് രണ്ടുകിലോ സ്വർണവും 1.70 ലക്ഷം രൂപയും രഞ്ജിത്തും രണ്ടുപേരും ബൈക്കിലെത്തി കവർന്നതാണ് ആദ്യത്തെ കേസ്. പിന്നീട് തൃശൂരിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണവുമായി പോവുകയായിരുന്ന സന്തോഷിനെ കുന്ദമംഗലം ചേരിഞ്ചാൽ ഭാഗത്തുനിന്ന് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് തലക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിലും രഞ്ജിത്ത് പ്രതിയാണ്.
2017ൽ ഗർഫിൽ നിന്നെത്തിയ ചൊക്ലി സ്വദേശിയിൽ നിന്ന് മൂന്നരകിലോ കള്ളക്കടത്ത് സ്വർണം കൂട്ടാളികളെ ഉപയോഗിച്ച് കവർച്ച നടത്തി 80 ലക്ഷം രൂപക്ക് മറിച്ചുവിൽക്കുകയും ചെയ്തു. 2018ൽ ചേലേമ്പ്ര കണ്ടായിപ്പാടത്ത് കുന്ദമംഗലം സ്വദേശിയായ ടിങ്കുവിൽ നിന്ന് ഒന്നര കിലോ സ്വർണം കവർന്നതും രഞ്ജിത്തും സംഘവുമാണെന്ന് കണ്ടെത്തിയിരുന്നു.
ഒരോ കവർച്ചയിലും കൂട്ടാളികൾ വെെറയാണെന്നതും ജാമ്യം ലഭിച്ചാലുടൻ ഒളിവിൽ പോവുമെന്നതുമാണ് പല കേസിലും അന്വേഷണം മുന്നോട്ടുപോകാതിരിക്കാൻ കാരണം. ചിലത് കള്ളക്കടത്ത് സ്വർണമാെണന്നതിനാൽ നൂലാമാലകൾ ഭയന്ന് പരാതിക്കാർതന്നെ പിൻവലിയുന്നതും തിരിച്ചടിയാെണന്ന് പൊലീസ് പറയുന്നു.
കവർന്ന സ്വർണം വീണ്ടെടുക്കാനാവാത്തതും പ്രതിക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് വെല്ലുവിളിയാണ്. അതിനിടെ മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില് രഞ്ജിത്തിെൻറ കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.