മൂന്നര പവനുമായി ജ്വല്ലറിയിൽനിന്ന് കടന്ന യുവാവ് പിടിയിൽ
text_fieldsനെന്മാറ: നെന്മാറ ടൗണിൽ ജ്വല്ലറിയിൽനിന്ന് മൂന്നര പവെൻറ സ്വർണാഭരണം മോഷ്ടിച്ചുകടന്ന യുവാവ് പിടിയിൽ. വടകര സ്വദേശി ജിതിൻ രാജിനെയാണ് (33) പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രണ്ടരയോടെയാണ് ബസ് സ്റ്റാൻഡിനടുത്തുള്ള തൃശൂർ ഗോൾഡൻ ജ്വല്ലറിയിൽനിന്ന് മൂന്നര പവെൻറ സ്വർണമാലയുമായി യുവാവ് കടന്നുകളഞ്ഞത്. സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറി യുവാവ് തെരഞ്ഞെടുക്കാനായി നൽകിയ മാലകളിലൊന്ന് കഴുത്തിലിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. ആ സമയത്ത് ജ്വല്ലറി ഉടമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്വർണമാലയുമായി മോഷ്ടാവ് ഗോവിന്ദാപുരം റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വൈകീട്ട് നാലരയോടെ തൃശൂർ മണ്ണുത്തിയിൽനിന്ന് പ്രതി പിടിയിലാവുകയായിരുന്നു. ഇയാളെ നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചക്കിടെ നെന്മാറ ടൗണിൽ രണ്ട് മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോതകുളത്തിനടുത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും വജ്രവുമടക്കം ഒന്നര ലക്ഷത്തിെൻറ വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.