സ്വർണാഭരണങ്ങൾക്ക് യു.െഎ.ഡി നടപ്പാക്കുന്നത് നീട്ടിെവക്കണമെന്ന് സ്വർണ വ്യാപാരികൾ
text_fieldsകൊല്ലം: സ്വർണാഭരണങ്ങൾക്ക് ജൂലൈ ഒന്നുമുതൽ നിർബന്ധമാക്കുന്ന യൂനിക് ഐഡൻറിഫിക്കേഷൻ (യു.ഐ.ഡി) നടപ്പാക്കുന്നത് നീട്ടിെവക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ കാൽനൂറ്റാണ്ട് പരിശ്രമത്തിനൊടുവിലാണ് ജൂൺ 16 മുതൽ രാജ്യത്തെ 256 ജില്ലകളിൽ മാത്രമാണ് ഹാൾമാർക്കിങ് നിർബന്ധമാക്കിയത്. 450ൽപരം ജില്ലകളിൽ ഇപ്പോഴും നിർബന്ധമില്ല. ഒരു ഹാൾ മാർക്കിങ് സെൻററെങ്കിലുമുള്ള ജില്ലയാണ് ഹാൾ മാർക്കിങ് നിർബന്ധമാക്കുന്നതിെൻറ പരിധിയിൽ വരിക. 14,18, 22 കാരറ്റുകളിലാണ് ഇനി മുതൽ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽക്കേണ്ടത്. കേരളത്തിൽ 22 കാരറ്റ് സ്വർണാഭരണങ്ങൾക്കാണ് പ്രിയമുള്ളത്.
എന്നാലിപ്പോൾ സ്വർണാഭരണങ്ങൾക്ക് ആറക്ക ആൽഫാ ന്യൂമറിക് നമ്പർ ധൃതി പിടിച്ച് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
ഇപ്പോൾ ആഭരണങ്ങളിൽ നാല് മുദ്രകളാണ് പതിക്കുന്നത്. യു.ഐ.ഡിയിൽ മൂന്ന് മുദ്രകൾ മാത്രമാണ് പതിക്കുന്നത്. ബി.ഐ.എസ് മുദ്ര, കാരറ്റ്, ആറക്ക ആൽഫാ ന്യൂമറിക്ക് നമ്പർ എന്നിവയാണ്.
സ്വർണാഭരണങ്ങളിൽ മുദ്ര പതിക്കുന്ന ആറക്ക നമ്പർ ബി.ഐ.എസ് വെബ് സൈറ്റിൽ െസർച് ചെയ്താൽ, ആഭരണങ്ങളുടെ ഫോട്ടോ, തൂക്കം, വാങ്ങിയ ജ്വല്ലറി, നിർമാതാവ്, ഹാൾമാർക്കിങ് സെൻറർ എന്നീ വിവരങ്ങൾ ഉപഭോക്താവിന് അറിയാൻ കഴിയും. ഇങ്ങനെ യു.ഐ.ഡി മുദ്ര പതിച്ചു നൽകുന്നതിന് വ്യാപാരികളോ, ഹാൾമാർക്കിങ് സെൻററുകളോ ഇതുവരെ സജ്ജരായിട്ടില്ല.
ഇപ്പോൾ 35 രൂപയും നികുതിയും നൽകിയാണ് ഓരോ സ്വർണാഭരണത്തിലും ഹാൾമാർക്ക് ചെയ്ത് നൽകുന്നത്. ജൂലൈ ഒന്നുമുതൽ നടപ്പാക്കിയാൽ എത്ര രൂപയാണ് ഫീസ് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ജില്ലയിൽ 400ഓളം സ്വർണ വ്യാപാരികളിൽ 193 ജ്വല്ലറികൾ മാത്രമാണ് ബി.ഐ.എസ് ലൈസൻസ് എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജ്വല്ലറികൾക്ക് ലൈസൻസ് എടുക്കാനുള്ള സാവകാശമനുവദിക്കണം. ഹാൾമാർക്കിങ് സെൻററുകൾക്ക് ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ യു.ഐ.ഡി നടപ്പാക്കുന്നത് നീട്ടിെവക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. പ്രേമാനന്ദ്, ഭാരവാഹികളായ സി.വി. കൃഷ്ണദാസ്, നവാസ് പുത്തൻവീട്, എസ്. പളനി, ഖലീൽ കുരുമ്പേലിൽ, എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, ജയചന്ദ്രൻ പള്ളിയമ്പലം, കൃഷണദാസ് കാഞ്ചനം, സജീബ് ന്യൂഫാഷൻ, കബീർ മടത്തറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.