കണ്ണൂര്‍ വിമാനത്താവളത്തില്‍ മാലിന്യത്തിനിടയില്‍ ഒരു കോടിയുടെ സ്വര്‍ണം
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനിടെ ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി. അബൂദബിയില്‍നിന്ന് കണ്ണൂര്‍ വഴി കൊച്ചിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിെൻറ കക്കൂസ് മാലിന്യം നശിപ്പിക്കാന്‍ എടുത്തപ്പോഴാണ് രണ്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നടുവിന് കെട്ടുന്ന മെഡിക്കല്‍ ബെല്‍റ്റിനുള്ളില്‍ രണ്ട് പോളിത്തീന്‍ കവറിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.
മിശ്രിതത്തില്‍നിന്ന് വേര്‍തിരിച്ചപ്പോള്‍ 1887 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. ഇതിന് ഒരു കോടിയോളം രൂപ വിലവരും. കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനുമുമ്പും കണ്ണൂരില്‍ കക്കൂസ് മാലിന്യത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയില്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ കണ്ണൂരില്‍ സ്വര്‍ണവേട്ട കൂടുതലാണ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലായിരുന്നു ഏറ്റവും വലിയ സ്വര്‍ണക്കടത്ത് ശ്രമം നടന്നത്. അന്ന് ഒരുദിവസം മാത്രം 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വര്‍ണം ഏഴുപേരില്‍നിന്നായി പിടികൂടിയിരുന്നു. കോവിഡ് കാലയളവില്‍ ഇതിനകം കണ്ണൂരില്‍നിന്ന് അമ്പതോളം തവണ സ്വര്‍ണം പിടികൂടി. വിമാനത്താവളം ഉദ്ഘാടനംചെയ്തശേഷം ഇതുവരെയായി 140 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.