കരിപ്പൂരിൽ ഈ വർഷം പിടികൂടിയത് 67 കോടിയുടെ സ്വർണം
text_fieldsമലപ്പുറം: ആറ് മാസത്തിനിെട കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വർണം. പുറത്ത് പൊലീസ് പിടികൂടിയ സ്വർണം ഇതിൽപെടില്ല.
ജനുവരി ഒന്ന് മുതൽ ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം ഏകദേശം 120 കിലോ സ്വർണമാണ് പിടികൂടിയതെന്ന് എയർ കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇതുകൂടാതെ 14 കേസിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ പിടികൂടി. 141 യാത്രക്കാരാണ് സ്വർണം കടത്തുന്നതിനിടെ പിടിയിലായത്. ഇതിൽ ആറുപേർ സ്ത്രീകളാണ്. 105 പേരും മലപ്പുറം ജില്ലക്കാരാണ്. ബാക്കി കോഴിക്കോട്ടുകാരാണ്.
149 കേസിൽ 46 എണ്ണത്തോളം ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബാക്കി കേസുകൾ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് കിലോക്ക് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ് പ്രതിഫലം നൽകുന്നുണ്ട് . വിവരം തരുന്നവരെക്കുറിച്ച വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവരം നൽകാൻ 0483 2712369 നമ്പറിൽ ബന്ധപ്പെടാം.
ചൊവ്വാഴ്ച പിടികൂടിയത് 80 ലക്ഷം രൂപയുടെ സ്വർണം
മലപ്പുറം: മസ്കത്ത്, അബൂദബി എന്നിവിടങ്ങളിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽനിന്ന് കസ്റ്റംസ് അധികൃതർ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.3 കിലോ സ്വർണമാണ് പിടിച്ചത്.
ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്തിൽനിന്ന് എത്തിയ പൊന്നാനി സ്വദേശി ബാദുഷയിൽനിന്ന് (38) ശരീരത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 1256 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളും എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ അബൂദബിയിൽനിന്ന് എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അഹ്നാസിൽനിന്ന് (28) അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 274 ഗ്രാം സ്വർണമിശ്രിതമടങ്ങിയ പാക്കറ്റുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കള്ളക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇരുവരും സ്വർണം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.