കരിപ്പൂരിൽ 69 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 69.6 ലക്ഷം രൂപ വിലവരുന്ന 1522 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷമീർ വസ്ത്രത്തിൽ ഒളിപ്പിച്ച 1796 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്.
ഇതിൽനിന്ന് 1522 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, ഐസക് വർഗീസ്, സി.പി. സബീഷ്, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, ടി.എസ്. അഭിലാഷ്, അരവിന്ദ് ഗൂലിയ, ഹവിൽദർമാരായ കെ.സി. മാത്യു, എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.