Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ 1.2...

കരിപ്പൂരിൽ 1.2 കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂരിൽ 1.2 കോടിയുടെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ മൂന്ന്​ യാത്രക്കാരിൽ നിന്നായി 1.2 കോടി രൂപയുടെ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ മൂന്ന്​ കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്​.

റാസൽഖൈമയിൽ നിന്നുളള എയർ ഇന്ത്യ എക്​സ്​പ്രസിലെത്തിയ വടകര സ്വദേശി മുസ്​തഫ കുന്നിയത്തി​െൻറ (41) പക്കൽ നിന്ന്​ 1320 ഗ്രാം സ്വർണമിശ്രിതമാണ്​ ലഭിച്ചത്​. 53 ലക്ഷം രൂപ വില വരും​. ദുബൈയിൽ നിന്നുളള എയർ ഇന്ത്യ എക്​സ്​പ്രസി​െലത്തിയ കാസർ​േകാട്​ ഉപ്പള സ്വദേശി ഷാഫി കാലായിയിൽ (31) നിന്ന്​ 1.3 കിലോഗ്രാം മിശ്രിതം പിടികൂടി​.

20 ലക്ഷത്തി​െൻറ 500 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഷാർജയിൽ നിന്നുളള എയർ ഇന്ത്യ എക്​സ്​പ്രസിലെത്തിയ മലപ്പുറം സ്വദേശി ലുഖ്​മാനിൽ (27) നിന്ന്​ 46 ലക്ഷത്തി​െൻറ 1086 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. 50 ​ഗ്രാമി​െൻറ ക്രൂഡ്​ ചെയിനും കണ്ടെടുത്തു. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ​െഎസക്​ വർഗീസ്​, ഗഗൻദീപ്​ രാജ്​, തോമസ്​ വർഗീസ്​, ഇൻസ്​പെക്​ടർമാരായ പ്രമോദ്​, രോഹിത്​ ഖത്രി, ചേതൻ ഗുപ്​ത, ടി. മിനിമോൾ, ഹെഡ്​ ഹവിൽദാർ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaripurGold
News Summary - Gold worth Rs 1.2 crore seized in Karipur
Next Story