കരിപ്പൂർ വിമാനത്താവളത്തിൽ 1.90 കോടി രൂപയുടെ സ്വർണം പിടികൂടി
text_fieldsമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും മലപ്പുറം സ്വദേശികളായ രവീന്ദ്രനില്‍ നിന്ന് 2 കിലോ സ്വര്‍ണവും അബ്ദുള്‍ ജലീല്‍ നിന്ന് 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
ഇതിന് ഒരുകോടി 90 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
പിടിയിലായ ഇവര്‍ വിവിധ വിമാനങ്ങളിലാണ് വന്നത്. എന്നാൽ ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവണെന്നാണ് നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് സജീവമായ സാഹചര്യത്തിൽ പിന്നിലെ വലിയ റാക്കറ്റിനായി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.