കരിപ്പൂരിൽ 40 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷത്തിെൻറ സ്വർണം പിടികൂടി. തിരുവനന്തപുരം സ്വദേശി അഷ്ലറിൽ(22) നിന്നും എയർ കസ്റ്റംസ് ഇൻറലിജൻസ് യൂനിറ്റാണ് 914 ഗ്രാം സ്വർണമിശ്രിതം പിടികൂടിയയത്. മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽ നിന്നും മസ്കത്ത് വഴി സലാം എയർ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേംപ്രകാശ് മീണ, ഇൻസ്പെക്ടർമാരായ കെ. രാജീവ്, ടി. മിനിമോൾ, ചേതൻ ഗുപ്ത, സുമൻ ഗോദ്ര, ഹെഡ് ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.