അഭിമന്യുവിന് കണ്ണീരിൽ കുതിർന്ന വിട
text_fieldsകായംകുളം: കൊലക്കത്തിക്കിരയായ 10ാം ക്ലാസ് വിദ്യാർഥി അഭിമന്യുവിന് നാടിെൻറ കണ്ണീരിൽ കുതിർന്ന വിട. വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിെൻറ മകൻ അഭിമന്യുവിെൻറ സംസ്കാര ചടങ്ങുകൾ വികാരനിർഭര രംഗങ്ങൾക്കാണ് വേദിയായത്. വിലാപയാത്രയിൽ പ്രതിഷേധവും അണപൊട്ടി. വിഷുദിനരാത്രി പടയണിവട്ടം ക്ഷേത്രത്തിലെ കെട്ടുത്സവത്തിനിടെയാണ് എസ്.എഫ്.െഎ പ്രവർത്തകനായ അഭിമന്യു കൊല്ലപ്പെടുന്നത്. വ്യാഴാഴ്ച ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഒാച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11ഓടെ വിലാപയാത്രയോടെയാണ് വീട്ടിലേക്ക് എത്തിച്ചത്. മൃതദേഹം കാണാൻ വഴിയോരങ്ങളിൽ സ്ത്രീകൾ അടക്കം വലിയ ജനാവലിയാണ് കാത്തുനിന്നത്.
യാത്രാവഴിയിൽ ശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. അതിനിടെ, എം.ആർ മുക്കിൽ ആർ.എസ്.എസ് പ്രവർത്തകൻറ വീടിനുനേരെ ആക്രമണമുണ്ടായി. വഴിയോരത്തിരുന്ന ബി.ജെ.പി ബോർഡുകളും നശിപ്പിക്കപ്പെട്ടു. നേരിയതോതിൽ സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും നേതാക്കളുടെ ഇടപെടലിൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഉച്ചക്ക് പുത്തൻചന്തയിൽ എത്തിച്ച മൃതദേഹം സി.പി.എം കിഴക്ക് ലോക്കൽ ഒാഫിസിലെ പൊതുദർശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. വീടിന് പടിഞ്ഞാറ് ഒരുങ്ങിയ ചിതയിൽ ഉച്ചക്ക് രണ്ടോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.