കോവിഡ്: വിശ്വാസികളില്ലാതെ താമരശ്ശേരി ചുരത്തിൽ കുരിശിന്‍റെ വഴി
text_fieldsകൽപ്പറ്റ: ദുഃഖ വെള്ളി ദിനത്തിൽ താമരശ്ശേരി ചുരത്തിൽ നടത്താറുള്ള പരിഹാര പ്രദക്ഷിണമായ കുരിശിന്‍റെ വഴി വിശ്വാസി കളുടെ പങ്കാളിത്തം ഒഴിവാക്കി നടത്തി. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പതിനായിരങ്ങൾ പങ്കെടുക്കാറുള്ള ചടങ ്ങ് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിശ്വാസികളില്ലാതെ സംഘടിപ്പിച്ചത്.
ദുഃഖ വെള്ളിയിലെ മറ്റ് തിരുകർമ്മങ്ങൾ പലയിടത്തും നടന്നതുമില്ല. നടത്തിയ ഇടവകകളിൽ അഞ്ചു പേർ മാത്രമാണ് പങ്കെടുത്തത്. അടച്ചിട്ട പള്ളികളിൽ പലയിടത്തും തിരുകർമ്മങ്ങൾ ഒഴിവാക്കി. വീടുകളിലാണ് പലരും പരിഹാര പ്രദക്ഷിണവും പ്രാർഥനകളും നടത്തിയത്.
പെസഹാചരണത്തിൽ വീടുകളിൽ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഈസ്റ്ററിന് തിരുകർമ്മങ്ങൾ ഓൺലൈൻ വഴിയാണ് നടത്തുന്നത്. ദുഃഖ വെള്ളിയാഴ്ചകളിൽ നാടിന്‍റെ നാനാഭാഗങ്ങളിലായി നടത്തുന്ന കുരിശുമല കയറ്റവും ഇത്തവണ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.