പാലുണ്ട സ്കൂളിലെ വിദ്യാർഥികളുടെ ടി.സി വിട്ടു നൽകാൻ ഉത്തരവ്
text_fieldsമലപ്പുറം: നിലമ്പൂർ പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് പത്താം ക്ലാസ് ജയിച്ച വിദ് യാർഥികൾക്ക് മറ്റ് സ്ഥാപനങ്ങളിൽ തുടർപഠനത്തിനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) നൽകാൻ സ്കൂൾ അധികൃതർ വിസമ്മ തിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിെൻറ ഇടപെടൽ. മറ്റ് സ്കൂളുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് ടി.സി നല്‍കാൻ അധികൃതർ ഉത്തരവിട്ടു.
അപേക്ഷിച്ച ആറ് കുട്ടികൾക്കും ടി.സി നൽകണമെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. കുട്ടികള്‍ അപേക്ഷ നൽകിയപ്പോൾ പന്ത്രണ്ടാം തരം വരെ ഇവിടെ തുടരണമെന്ന നിബന്ധനവെച്ചാണ് പ്രവേശനം നൽകിയതെന്നും ഒരു ലക്ഷത്തിലധികം രൂപ ഫീസടച്ചാൽ മാത്രമേ വിടുതൽ അനുവദിക്കൂവെന്നും പറഞ്ഞാണ് ടി.സി തടഞ്ഞുവെച്ചത്. ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് ടി.സി അനുവദിക്കാൻ ഉത്തരവിട്ടത്.
സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് പ്രിൻസിപ്പൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തുടങ്ങിയവരോട് റിപ്പോർട്ട് തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.