മോട്ടോർ വാഹന പണിമുടക്കിൽ ചരക്ക് ലോറികൾ പങ്കെടുക്കില്ല
text_fieldsപാലക്കാട്: ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ ആഹ്വാനം ചെയ്ത മോട്ടോർ വാഹനപണിമുടക്കിൽ കേരളത്തിലെ ചരക്ക് വാഹനങ്ങൾ പങ്കെടുക്കില്ലെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അറിയിച്ചു.
മോട്ടോർ വാഹന ഭേദഗതി നിയമം ഉൾപ്പെടെ കേന്ദ്ര സർക്കാറിെൻറ കോർപറേറ്റ് നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളും മോട്ടോർ വാഹന ഉടമകളും ഒന്നിച്ച് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഒറ്റപ്പെട്ട രീതിയിലുള്ള പണിമുടക്കിന് എ.ഐ.എം.ടി.സി ആഹ്വാനം ചെയ്തത് അനവസരത്തിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.കെ. ജോൺ അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് യൂസഫ്, അഡ്വ. പി. അബ്ദുൽ നാസർ, കെ.എസ്. സുരേഷ്, കെ.എ. ജോൺസൺ, ഇ.കെ. ഷാജു, രാജു നെല്ലിപറമ്പിൽ, എസ്. ഷിഹാബുദ്ദീൻ, റഷീദ് ബാവ, ഇബ്രാഹിം, ഗിരീഷ്, കെ.ബി. പുരുഷോത്തമൻ, എ.ടി. ജോൺസൺ, മൂസ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.