ചരക്കുലോറി സമരം തുടരും –ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ
text_fieldsതിരുവനന്തപുരം: ചരക്കുലോറി സമരം ശക്തമാക്കുമെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ. ഇന്നുമുതൽ ലോറികൾ തടഞ്ഞുെകാണ്ട് സമരം ശക്തമായി തുടരാനാണ് തീരുമാനം.
എൽ.പി.ജി ടാങ്കറുകൾ, കണ്ടെയ്നറുകൾ തുടങ്ങി മറ്റുചരക്കുവാഹനങ്ങളും സമരം തുടരും. വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം പിൻവലിക്കുന്നതടക്കമുള്ള ആറ് ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം പിൻവലിക്കൂവെന്ന് ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷൻ അറിയിച്ചു.
അതിനിടെ സമരത്തിൽ നിന്ന് സംസ്ഥാന ലോറി ഒാണേഴ്സ് ഫെഡറേഷൻ പിൻമാറി. ലോറി വാടക കൂട്ടാനും സംഘടന തീരുമാനിച്ചു. ലോറി ഏജൻറുമാരുടേയും ട്രാൻസ്പോർട്ടിങ് കമ്പനികളുടേയും സഹകരണത്തോടെ ഏപ്രിൽ 30നകം വാടക വർധന നടപ്പാക്കും.
മാർച്ച് 30ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചശേഷം ലോറി സമരത്തോടൊപ്പം ചേർന്ന പല സംഘടനകളും സമരെത്ത സഹായിച്ചില്ലെന്നും ചില ജില്ലകളിൽ സമരത്തെ പരാജയപ്പെടുത്താൻ ബോധപൂർവം ശ്രമം നടന്നതായും സംസ്ഥാന ലോറി ഒാണേഴസ് ഫെഡറേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.