ഗൂഗ്ളിന്റെ പിഴവ് കണ്ടെത്തി; ഹരിശങ്കറിന് വീണ്ടും അംഗീകാരം
text_fieldsമൂവാറ്റുപുഴ: ഗൂഗ്ളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശിയെ തേടി വീണ്ടും ഹാൾ ഓഫ് ഫെയിം അംഗീകാരം. ഗൂഗ്ൾ സബ് ഡൊെമയ്നിൽ ആർക്കും പ്രവേശിക്കാവുന്ന ടെക്സ്റ്റ് ഫീൽഡിലെ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് ആണ് എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹരിശങ്കർ കണ്ടെത്തിയത്.
ഡേറ്റ ബേസിൽ സൂക്ഷിച്ച വ്യക്തികൾ മറച്ചുവെച്ച വിവരങ്ങളും ചോർത്താമെന്ന് 2017ൽ കണ്ടെത്തിയപ്പോഴും ഹരിശങ്കറിന് ഹാൾ ഓഫ് ഫെയിം അംഗീകാരം ലഭിച്ചിരുന്നു. പ്രധാന ഡൊമെയ്നുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗ്ൾ ഹാൾ ഓഫ് ഫെയിം അംഗീകാരം നൽകുന്നത്.
മേയ് ആദ്യമാണ് ഗൂഗിൾ സബ്ഡൊമെയ്നിലെ സുരക്ഷാവീഴ്ച അധികൃതരെ അറിയിച്ചത്. കഴിഞ്ഞ അഞ്ചിന് മറുപടി ലഭിച്ചു. മർച്ചൻറ് നേവിയിൽ ജോലി ചെയ്യുന്ന ഹരിശങ്കർ നേരത്തെയും നിരവധി കമ്പനികളുടെ ഡിജിറ്റൽ സുരക്ഷാപ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.
തുടക്കത്തിൽ യൂട്യൂബ്, ഗൂഗ്ൾ സെർച്ച് എന്നിവയുടെ സഹായത്തോടെയാണ് എത്തിക്കൽ ഹാക്കിങ് പഠിച്ചത്. സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. നൂറിലധികം കമ്പനികളുടെ വെബ്സൈറ്റുകളുടെയും സെർവറുകളുടെയും സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹരിശങ്കർ പ്രവർത്തിച്ചിട്ടുണ്ട്.
സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് നിലവാരത്തിന് അനുസരിച്ച് നല്കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണയിക്കുന്നത്. 22 പേജുള്ള ഗൂഗ്ൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഹരിശങ്കറിെൻറ സ്ഥാനം ഏഴാം പേജിലാണ്. ആയിരത്തിലധികം പേരുള്ള ലിസ്റ്റിൽ 314 ആണ് ഹരിശങ്കറിെൻറ റാങ്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.