ഗൂഗിൾ മാപ്പ് ചതിച്ചു: വാഹനം മറിഞ്ഞ് 12 തീർഥാടകർക്ക് പരിക്ക്
text_fieldsകുമളി: ചെന്നൈ കുളത്തൂരിൽനിന്ന് ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്. ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ഗൂഗിൾ മാപ്പിൽ ശബരിമല പുല്ലുമേട് തിരഞ്ഞു പോയവർ വഴിതെറ്റി ചെങ്കര പുല്ലുമേടിന് സമീപമെത്തിയാണ് അപകടം. ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് തീർഥാടകരുടെ വാഹനം വഴിതെറ്റി മറിയുന്നത്. ബസിൽ 23 തീർഥാടകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിസരവാസികളുടെയും ഡ്രൈവർമാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കുമളി പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.