Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൂഗ്​ൾ മാപ്പ് ചതിച്ചു;...

ഗൂഗ്​ൾ മാപ്പ് ചതിച്ചു; ഇന്നോവ എത്തിയത്​ തോട്ടിൽ

text_fields
bookmark_border
Google Maps for effortless driving: 10 cool features everyone needs to know
cancel

ചേ​ർ​ത്ത​ല: ഗൂ​ഗ്​​ൾ മാ​പ്പ് ച​തി​ച്ച​തോ​ടെ വാ​ഹ​നം തോ​ട്ടി​ൽ വീ​ണു. മൂ​ന്നാ​ർ ലൊ​ക്കേ​ഷ​ൻ ഇ​ട്ടു​വ​ന്ന തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ന്‍റെ യാ​ത്ര​യാ​ണ്​ ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ലെ തോ​ട്ടി​ൽ അ​വ​സാ​നി​ച്ച​ത്. ക​ട്ട​ച്ചി​റ ജ​ങ്​​ഷ​ന് തെ​ക്കു​വ​ശം ക​ള​രി​ക്ക​ൽ സ്റ്റു​ഡി​യോ ഹെ​ൽ​ത്ത് സെൻറ​ർ റോ​ഡ് തീ​രു​ന്ന ഭാ​ഗ​ത്ത് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

മ​ധു​ര​യി​ൽ​നി​ന്ന് കൊ​ല്ലം-​ആ​ല​പ്പു​ഴ വ​ഴി മൂ​ന്നാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ക​ള​രി​ക്ക​ൽ സ്റ്റു​ഡി​യോ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഗൂ​ഗ്​​ൾ മാ​പ്പ് നി​ന്നു​പോ​വു​ക​യാ​യി​രു​ന്നു. വാ​ഹ​നം തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് തോ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വെ​ച്ച​പ്പോ​ൾ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് തോ​ട്ടി​ൽ​നി​ന്ന്​ വാ​ഹ​നം ക​യ​റ്റാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google MapsKerala News
News Summary - Google Maps cheated, Innova arrived at stream
Next Story