Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗ്ളിൽ പരതി; 2.44 ലക്ഷം പോയി

text_fields
bookmark_border
fraud
cancel

ക​ണ്ണൂ​ർ: ട്രെ​യി​ൻ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ഗൂ​ഗ്ളി​ൽ നോ​ക്കി​യ തോ​ട്ട​ട സ്വ​ദേ​ശി​യു​ടെ 2.44 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ഗൂ​ഗ്ളി​ൽ ല​ഭി​ച്ച ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ ന​ൽ​കി​യ വാ​ട്സ്ആ​പ് ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും എ.​ടി.​എം കാ​ർ​ഡ് ന​മ്പ​റും ന​ൽ​കി​യ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ഗൂ​ഗ്ളി​ൽ പ​ര​തി ല​ഭി​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളു​ടെയും വെ​ബ്സൈ​റ്റു​ക​ളു​ടെ​യും ആ​ധി​കാ​രി​കത പ​രി​ശോ​ധി​ക്കാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റി പ​ണം ന​ഷ്ട​മാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ഓ​ൺ​ലൈ​നി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ക്ക​രു​തെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഗൂ​ഗ്ളി​ൽ ആ​ദ്യം വ​രു​ന്ന വി​വ​ര​ങ്ങ​ളെ ആ​ശ്ര​യി​ക്ക​രു​ത്.

പ​ക​രം ബ​ന്ധ​പ്പെ​ടാ​നു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണി​ലൂ​ടെ ബാ​ങ്കി​ങ് വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​ക​രു​ത്. ഫോ​ണി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ബാ​ങ്കു​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല.

മ​റ്റൊ​രു പ​രാ​തി​യി​ൽ വാ​രം സ്വ​ദേ​ശി​ക്ക് 21,000 രൂ​പ ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​ര​ന്റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​ന്റെ ത​ലേ ദി​വ​സം എ​സ്.​ബി.​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡ് റി​ന്യൂ​വ​ൽ ചെ​യ്യു​ന്ന​തി​നാ​യി ഫോ​ൺ വ​ന്നി​രു​ന്നു​വെ​ന്നും അ​വ​ർ ന​ൽ​കി​യ ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തി​രു​ന്നെന്നും പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ര​സ്യം ക​ണ്ട് ഡ്ര​സ് ഓ​ർ​ഡ​ർ ചെ​യ്ത പാ​നൂ​ർ സ്വ​ദേ​ശി​ക്കും പ​ണം ന​ഷ്ട​മാ​യി. 5,500 രൂ​പ​യാ​ണ് അ​യ​ച്ചു കൊ​ടു​ത്ത​ത്. ഡ്ര​സ് ഓ​ർ​ഡ​ർ ചെ​യ്ത് നാ​ളി​തു​വ​രെ​യാ​യി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം, ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെക്കുറി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​ർ ഗൂ​ഗ്ളി​ൽ പ​ര​തി വി​ളി​ക്കു​​മ്പോ​ഴും അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് ഫോ​ൺ​വി​ളി വ​രു​മ്പോ​ഴും അ​വ​ർ അ​യ​ച്ചു​ത​രു​ന്ന ലി​ങ്കു​ക​ളി​ൽ ക​യ​റു​ക​യോ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യോ ചെ​യ്യ​രു​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽപെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാം. www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലും പ​രാ​തി ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsOnline FraudMoney Lost
News Summary - Googling to cancel train tickets-money lost
Next Story