ഗുണ്ടത്തലവൻ വിനീത് സഞ്ജയനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകോട്ടയം: ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടസംഘത്തലവനുമായ അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെതിരെ (32) കാപ്പ ചുമത്തി. ഇതോടെ, കാക്കനാട് സബ് ജയിലിൽനിന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.
ചങ്ങനാശ്ശേരിയിൽ മീൻ വിൽപനക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വൈക്കത്തും ഗാന്ധിനഗറിലും കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലും അക്രമം നടത്തുകയും ചെയ്ത വിനീതിനെയും ക്വട്ടേഷൻ സംഘത്തെയും കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കാക്കനാട് ജയിലിൽ കഴിയുകയായിരുന്നു.
കഞ്ചാവിെൻറയും ലഹരിയുടെയും മറവിൽ അക്രമം നടത്തുന്ന പ്രതിക്കെതിരെ വധശ്രമവും പൊലീസുകാരെ ആക്രമിച്ചതും അടക്കം 25ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈ കേസുകളുടെ വിശദാംശങ്ങൾ അടക്കം ജില്ല പൊലീസ് മേധാവി വിനീതിനെതിരെ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് കലകടർ കാപ്പചുമത്തിയത്.
നേരേത്ത ഗുണ്ടസംഘത്തലവൻ ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ അലോട്ടിക്കെതിരെ കാപ്പചുമത്തിയിരുന്നു. അലോട്ടി ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശിയായ ജോമോനെ (പൊട്ടാസ് -29) കാപ്പചുമത്തി നാട് കടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.