സംസ്ഥാനത്ത് ഗുണ്ടാവേട്ട കൂടുതൽ ശക്തമാക്കാൻ പൊലീസ് നിർദേശം
text_fields കോട്ടയം: സംസ്ഥാനത്ത് ഗുണ്ടാവേട്ട കൂടുതൽ ശക്തമാക്കാൻ പൊലീസ് നിർദേശം. വിവിധ ജില്ലകളിൽ ഗുണ്ടകൾ വീണ്ടും തലപൊക്കുന്ന സാഹചര്യത്തിലാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടി ശക്തമാക്കാൻ ക്രമസമാധാന പാലനത്തിെൻറയും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറയും ചുമതലയുള്ള ഡി.ജി.പിമാർ ജില്ല പൊലീസ് മേധാവികൾക്കും റേഞ്ച് െഎ.ജിമാർക്കും പ്രത്യേക നിർദേശം നൽകി. കൊച്ചിയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് തടയിടാനും നിരീക്ഷിക്കാനും പ്രത്യേക ദൗത്യസേനക്കും രൂപം നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നിയന്ത്രണത്തിലാകും ദൗത്യസേന പ്രവർത്തിക്കുക. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നാണ് ഡി.ജി.പിമാരുടെ നിർദേശം.
ഗുണ്ട സംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കും എതിരെയുള്ള നടപടികളുടെ ഭാഗമായി ഇൗമാസം 19 മുതൽ 25വരെ 1260 പേർ അറസ്റ്റിലായെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. തിരുവനന്തപുരം റേഞ്ചിൽ 350 പേരും കൊച്ചിയിൽ 479 പേരും തൃശൂരിൽ 267 പേരും കണ്ണൂരിൽ 164 പേരും അറസ്റ്റിലായി. ഏറ്റവും കൂടുതൽ ഗുണ്ടകൾ ഉള്ളത് ആലപ്പുഴ ജില്ലയിലായിരുന്നു. ഇടക്കു നിലച്ച ഗുണ്ടാവേട്ട വീണ്ടും ശക്തമാക്കിയെന്നാണ് പൊലീസ് മേധാവികളുടെ റിപ്പോർട്ട്. എന്നാൽ, പലയിടത്തും നടപടികൾ മരവിച്ച നിലയിലാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടി വീണ്ടും ശക്തമാക്കാൻ നിർദേശം നൽകേണ്ടി വന്നത്. അബ്കാരി ആക്ട്, ലഹരിവസ്തു വിൽപന, കള്ളനോട്ട്, എക്സ്പ്ലോസീവ് ആക്ട്, മണൽകടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി 710 പേരും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് 26 പേരും അറസ്റ്റിലായിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽനിയമം പ്രകാരം 289 പേരെയാണ് പിടികൂടിയത്. ഇതിൽ 138 പേർ അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളുമായാണ് അറസ്റ്റിലായത്. കവർച്ച, മോഷണം, കൊള്ള എന്നിവയുമായി ബന്ധപ്പെട്ട് 42 പേരും അറസ്റ്റിലായി. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ.
തിരുവനന്തപുരം സിറ്റി -250, റൂറൽ -41. കൊല്ലംസിറ്റി -60, റൂറൽ 49. പത്തനംതിട്ട -നാല്, ആലപ്പുഴ -75, കോട്ടയം -47, ഇടുക്കി -43, കൊച്ചി സിറ്റി -160, ആലുവ റൂറൽ -154, തൃശൂർ സിറ്റി -57, റൂറൽ -98, പാലക്കാട് -35, മലപ്പുറം -77, കോഴിക്കോട് സിറ്റി - 28, റൂറൽ -31, കണ്ണൂർ -29, വയനാട് -21, കാസർകോട് -55.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.