ഗുണ്ട, സാമൂഹികവിരുദ്ധവേട്ട: ഒരാഴ്ചക്കുള്ളിൽ 828 പേർ അറസ്റ്റിൽ
text_fields
തിരുവനന്തപുരം: ഗുണ്ട, സാമൂഹികവിരുദ്ധവേട്ടയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഈ മാസം ഒമ്പതുമുതൽ 15 വരെ 828 പേർ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ച് - 248, കൊച്ചി റേഞ്ച് -331, തൃശൂർ റേഞ്ച് -168, കണ്ണൂർ റേഞ്ച് -81 എന്നിങ്ങനെയാണ് പിടിയിലായത്. ജില്ല തിരിച്ചുള്ള കണക്കുകൾ: തിരുവനന്തപുരം സിറ്റി -117, തിരുവനന്തപുരം റൂറൽ- 46, കൊല്ലം സിറ്റി -60, കൊല്ലം റൂറൽ -18, പത്തനംതിട്ട -ഏഴ്, ആലപ്പുഴ -73, കോട്ടയം- 45, ഇടുക്കി -21, കൊച്ചി സിറ്റി -98, എറണാകുളം റൂറൽ- 94, തൃശൂർ സിറ്റി -57, തൃശൂർ റൂറൽ -50, പാലക്കാട് -44, മലപ്പുറം- 17, കോഴിക്കോട് സിറ്റി- 13, കോഴിക്കോട് റൂറൽ- 17, കണ്ണൂർ- 15, വയനാട്- ഒമ്പത്, കാസർകോട് -27. ഇതിെൻറ ഭാഗമായി 882 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്േസാ ആക്ട് പ്രകാരം 17 പേർ അറസ്റ്റിലായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 17 പേരും അബ്കാരി ആക്ട്, ലഹരിവസ്തു വിപണനവിരുദ്ധനിയമം, കള്ളനോട്ട്, അനധികൃത മണൽഖനനം, എക്സ്പ്ലോസിവ്സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 650 പേരും ഗുണ്ട-റൗഡി ലിസ്റ്റിൽപെട്ട് ഒളിവിൽ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയർത്തുന്നവരുമായി 53 പേരും അറസ്റ്റിലായി. കവർച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് 43 പേർ പിടിയിലായി. സി.ആർ.പി.സി 107 പ്രകാരം കുറ്റകൃത്യങ്ങൾ തടയാനും നല്ലനടപ്പിനുമായി 47 പേരും അറസ്റ്റിലായതായി കേരള പൊലീസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.