Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാള്‍ വീശി...

വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍
cancel
camera_alt

ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്

വെള്ളറട: കത്തിപ്പാറ കോളനിക്ക് സമീപം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ വാളുമായി പിടിയില്‍. കത്തിപ്പാറ കോളനിയില്‍ താമസക്കാരനായ ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്(33) ആണ് പിടിയിലായത്.

രാജേഷ് വാളുമായി ഭീകരാന്തരീഷം സൃഷ്ടിക്കുയാണെന്ന വിവരം ലഭിച്ചയുടന്‍ സംഭവ സ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃതുല്‍ കുമാറി​ന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരയും വാള്‍ വീശിയെങ്കിലും വാള്‍ അടക്കം പിടികൂടുകയായിരുന്നു.

കേസ് രജിസ്റ്റര്‍ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി. ഐ മൃതുല്‍ കുമാര്‍, എ. എസ്. ഐ മാരായ ബൈജു, സുനില്‍, സി. പി. ഒ പ്രഭുലചന്ദ്രന്‍, പ്രദീഷ്, സാജന്‍, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradagoondaarrest
News Summary - goonda arrested in vellarada
Next Story