കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാ ആക്രമണം
text_fieldsകോഴിക്കോട്: കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാ ആക്രമണം. വധുവിന്റെ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 6 പേർക്കതിരെ പൊലീസ് കേസെടുത്തു.
പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. ഗുണ്ടാസംഘത്തിന്‍റെ പക്കൽ വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത് ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കൾ എതിർത്തതിനാൽ റജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവരാണ് വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്.
നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാഴാഴ്ച പരാതി നൽകിയിട്ടും പൊലീസ്നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്.പി ശ്രീനിവാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.