ഗുണ്ട മുരുകനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകൊല്ലം: രണ്ട് വർഷത്തിനുള്ളിൽ പരവൂർ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമത്തിന് നാലോളം കേസുകളിൽ പ്രതിയായ പരവൂർ നെടുങ്ങോലം മീനാട്ടുവിള വീട്ടിൽ ജി. മുരുകനെ (30) കാപ്പ ചുമത്തി ജയിലിലടച്ചു. വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, കഠിന ദേഹോപദ്രവം, അന്യായമായ സംഘം ചേരൽ, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ഫോടക വസ്തുക്കൾ ഏറിഞ്ഞ് ആക്രമിക്കൽ, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് മുരുകൻ.
കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിെൻറ ഭാഗമായി ജില്ല െപാലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനിവാര്യതയനുസരിച്ച് കാപ്പ നടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
പരവൂർ ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ വി. ജയകുമാർ, വിജിത് കെ. നായർ, സണ്ണോ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.