ഏറ്റുമാനൂരിൽ ചിക്കന്‍ ഫ്രൈ നൽകാത്തതിന് ഉടമയെയും ജീവനക്കാരനേയും വെട്ടിപ്പരിക്കേൽപ്പിച്ചു
text_fieldsഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ഗുണ്ടാവിളയാട്ടം. സെന്‍ട്രല്‍ ജങ്ഷനിലെ ഹോട്ടലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ സംഘം അര മണിക്കൂറോളം അഴിഞ്ഞാടി. ഹോട്ടലിെൻറ റിസപ്ഷന് കൗണ്ടര്‍ ഉൾെപ്പടെ വെട്ടിപ്പൊളിക്കുകയും ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദിച്ച് പരിക്കേല്പിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി 11ഓടെ എം.സി റോഡരികില്‍ താര ഹോട്ടലിലാണ് സംഭവം. ഹോട്ടല്‍ അടക്കാനൊരുങ്ങവെ ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ട് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേരാണ് അക്രമം അഴിച്ചുവിട്ടത്. ഭക്ഷണസാധനങ്ങള്‍ തീര്‍ന്നെന്നും കട അടക്കാനൊരുങ്ങുകയാണെന്നും പറഞ്ഞതോടെ അസഭ്യ വര്‍ഷവുമായി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കടയുടെ പുറത്തിറങ്ങിയ യുവാക്കളില്‍ ഒരാള്‍ വാക്കത്തിപോലുള്ള ആയുധവുമായി തിരികെ വന്നാണ് ആക്രമണം അഴിച്ചുവിട്ടത്. ഇൗ സമയം മറ്റെയാള്‍ ഹോട്ടലിന് വെളിയില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
ഹോട്ടലുടമ ഏറ്റുമാനൂര്‍ കാശാംകാട്ടേല് രാജു ജോസഫ് (61), ജീവനക്കാരന് തമിഴ്നാട് സ്വദേശി വിജയ് (34) എന്നിവര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ വിജയിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും അപഹരിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നുകളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം ഉടമ ഏറ്റുമാനൂര്‍ പൊലീസിന് പരാതി നല്കി. പ്രതികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അമ്മഞ്ചേരി സ്വദേശി ക്രിസ്റ്റിയാണ് ഇതെന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.