ഒാർമയുടെ ഒാരത്ത് ആ പോരാട്ട നാളുകൾ
text_fieldsകോഴിക്കോട്: നൂറ്റാണ്ട് പിന്നിട്ട ധന്യജീവിതത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെൻറ തീക്ഷ്ണമായ പോരാട്ടങ്ങളാണ് ഗോപാലൻകുട്ടി മേനോെൻറ ഓർമയിലേറെയും. സ്വന്തം നാടായ കൊയിലാണ്ടിയിൽ ഗാന്ധിജിക്കൊപ്പം മൂന്നു മണിക്കൂറോളം ചെലവഴിക്കാനായതിെൻറ ആത്മനിർവൃതി 102ാം വയസ്സിലും ഇൗ സ്വാതന്ത്ര്യസമരസേനാനിക്കൊപ്പമുണ്ട്. കൗമാര കാലത്ത് കോൺഗ്രസിെൻറ പ്രവർത്തനങ്ങളിൽ നാട്ടിൽ സജീവമായ നാരായണ മേനോൻ യൗവനത്തോടെ കമ്യൂണിസ്റ്റ് പാർട്ടിക്കാരനായെങ്കിലും അന്നും ഇന്നും ഗാന്ധിജിയെ ഏറെ ഇഷ്ടമാണ്.
1934ൽ ഹരിജനോദ്ധാരണ പ്രവർത്തനത്തിെൻറ ഭാഗമായി ഗാന്ധിജി കൊയിലാണ്ടി ഹൈസ്കൂൾ മൈതാനത്ത് എത്തിയേപ്പാഴാണ് അന്ന് 17കാരനായിരുന്ന ഗോപാലൻ കുട്ടി മേനോന് അടുത്തിടപഴകാൻ അവസരം ലഭിച്ചത്. ഗാന്ധിജിയുടെ പരിപാലനത്തിനായി ഇദ്ദേഹമടക്കം മൂന്നു വിദ്യാർഥികളെയായിരുന്നു മലബാർ കോൺഗ്രസ് കമ്മിറ്റി നിേയാഗിച്ചത്. ഒാലവിശറികൊണ്ട് മഹാത്മജിക്ക് വീശിക്കൊടുത്തതും കൈകാലുകൾ ഉഴിഞ്ഞുകൊടുത്തതുമെല്ലാം ഒാർമയുടെ കോണിൽ സ്ഫുരിക്കുന്നുണ്ട്. കാര്യമായൊന്നും പരസ്പരം സംസാരിച്ചിരുന്നില്ലെങ്കിലും രണ്ടു കാര്യങ്ങൾ ഗാന്ധിജി ഗോപാലൻ കുട്ടി മേനോൻ അടക്കമുള്ള വിദ്യാർഥികളോട് പറഞ്ഞു. ഹിന്ദി പഠിക്കണമെന്നും സത്യസന്ധമായി ജീവിക്കണെമന്നുമായിരുന്നു ആ നിർദേശം. രണ്ടും അക്ഷരംപ്രതി അനുസരിച്ച ഇദ്ദേഹം ഹിന്ദി ഭാഷ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സത്യസന്ധതയും ആദർശവും നിറച്ച് രാഷ്ട്രീയ ജീവിതം ധന്യമാക്കുകയും ചെയ്തു.
1917ൽ െകായിലാണ്ടിയിൽ ജനിച്ച ഗോപാലൻ കുട്ടി മേനോൻ ചെറുപ്രായത്തിൽ തന്നെ സ്വാതന്ത്ര്യസമരത്തിെൻറ വഴികളിലേക്ക് എത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് സോഷ്യലിസ്റ്റ് പാർട്ടി വഴി 1938ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തുകയായിരുന്നു. അയിത്തോച്ചാടനം, കള്ളുഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹത്തിെൻറ തിളങ്ങുന്ന ഒാർമകളിലൊന്ന് അർധരാത്രിയിൽ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യമാണ്. െകായിലാണ്ടിയിലെ മജിസ്ട്രേറ്റ് അടക്കമുള്ള ഉേദ്യാഗസ്ഥർ പുലരും വരെ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പ്രവർത്തകനായ ഇദ്ദേഹവും മറ്റു സഖാക്കളും ഒപ്പം കൂടി.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഏറെ പീഡനങ്ങൾ സഹിച്ച ഗോപാലൻ കുട്ടി മേനോൻ പാർട്ടി പിളർന്നതോടെ സി.പി.െഎയിൽ ഉറച്ചുനിന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്സിന് സമീപം താമസിക്കുന്ന ഇൗ പോരാളിയുടെ ഭാര്യ വി.എൻ. ഭാനുമതി റിട്ട. അധ്യാപികയും മുൻ കോർപറേഷൻ കൗൺസിലറുമാണ്. പത്രപ്രവർത്തകനായ വി.എൻ. ജയഗോപാൽ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഉദ്യോഗസ്ഥയായ വി.എൻ. ജയന്തി എന്നിവരാണ് മക്കൾ. സ്വാതന്ത്ര്യ പുലരി വിരിയുേമ്പാൾ പുതിയ തലമുറയിലെ രാഷ്ട്രീയപ്രവർത്തകരോട് ഇൗ 102കാരന് പറയാനുള്ളത് ഇത്രമാത്രം; സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാവരുത് രാഷ്ട്രീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.