ആദിവാസികളുടെ പരാതി: ഗോത്ര കമീഷന്‍ പൊന്നമ്പലമേട് സന്ദര്‍ശിക്കും
text_fieldsതിരുവനന്തപുരം: ആദിവാസികളുടെ പരാതി അന്വേഷിക്കാന്‍ പട്ടികജാതി ഗോത്ര കമീഷന്‍ പൊന്നമ്പലമേട് സന്ദര്‍ശിക്കും. പെന്നമ്പലമേട്ടില്‍ വിളക്ക് തെളിക്കുന്നതടക്കമുള്ള ആചാരാനുഷ്ഠാനങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്നാവശ്യപ്പെട്ട് മലയരയ-മലമ്പണ്ടാര സംഘടനകളാണ് ഗോത്ര കമീഷന് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തുന്നതിനായി കമീഷന്‍ ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ പൊന്നമ്പലമേടും വനത്തിലെ ആദിവാസി ഊരുകളും സന്ദര്‍ശിക്കുമെന്ന് ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
മലയുടെ അധിപന്മാരായിരുന്ന മലയരയരുടെ പാട്ടുകളില്‍ അയ്യപ്പന്‍െറ കഥാ വിവരണമുണ്ട്. ദ്രവീഡിയന്‍ സര്‍വവിജ്ഞാനകോശത്തിലും മലയരയ ചരിത്രം വിവിരിച്ചിട്ടുണ്ട്. തലപ്പാറക്കോട്ടയില്‍ തിരുവാഭരണം ഇറക്കി പൂജ നടത്തുന്നുണ്ട്. അത് പരമ്പരാഗതമായി ചെയ്തിരുന്നത് മലമ്പണ്ടാരവിഭാഗമാണ്. അതിനാല്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നാണ് അവരുടെ വാദം.
വനത്തിനുള്ളില്‍ നേരത്തെ ആദിവാസികളുടെ വെച്ചാരാധന ഉണ്ടായിരുന്ന പല സ്ഥലങ്ങളുമുണ്ട്. എന്നാല്‍, വനസംരക്ഷണനിയമം നിലവില്‍വന്നതോടെ വനംവകുപ്പ് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചു. അത് പുന$സ്ഥാപിക്കണം. അവകാശം നിഷേധിക്കുന്ന ദേവസ്വം ബോര്‍ഡ് നടപടി ആചാരവിരുദ്ധവും ചരിത്ര നിഷേധവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഡാം നിര്‍മാണത്തിനാണ് ആദിവാസികളെ വനമേഖലയില്‍നിന്ന് കുടിയിറക്കിയത്. അതുവരെ മകരസംക്രമണ സമയത്ത് ദീപാരാധനയും വിളക്കുതെളിക്കലും നടത്തിയിരുന്നത് ആദിവാസികളാണ്.
വൈദ്യുതി ബോര്‍ഡിന്‍െറ ഇന്‍സ്പെഷന്‍ ബംഗ്ളാവ് വരെ ഇപ്പോഴും വനംവകുപ്പിന്‍െറ ജീപ്പിലത്തൊം. അവിടെനിന്ന് നടന്നാണ് പൊന്നമ്പലമേട്ടിലത്തെുക. മകരവിളക്ക് തെളിക്കാനുള്ള അവകാശം മലയരയര്‍ക്ക് വിട്ടുകൊടുക്കില്ളെന്ന ദേവസ്വം അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ളെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.